RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78520086

ബാങ്കിങ് റഗുലേഷന്‍ ആക്ട്, 1949 (എഎസിഎസ്) - ലെ സെക്ഷന്‍ 35 എ പ്രകാരം ദി മറാത്താസഹകാരി ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര-യ്ക്ക് നല്‍കിയിരുന്ന ആജ്ഞാപനങ്ങള്‍

ഡിസംബര്‍ 30, 2020

ബാങ്കിങ് റഗുലേഷന്‍ ആക്ട്, 1949 (എഎസിഎസ്) - ലെ സെക്ഷന്‍ 35 എ
പ്രകാരം ദി മറാത്താസഹകാരി ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര-യ്ക്ക്
നല്‍കിയിരുന്ന ആജ്ഞാപനങ്ങള്‍

2016 ഓഗസ്റ്റ് 31-ന് പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനം നമ്പര്‍ ഡിസിബിഎസ്.സിഒ.ബിഎസ്ഡി.1.നമ്പര്‍ ഡി - 4/12.22.141/2016-17 പ്രകാരം 2016 ഓഗസ്റ്റ് 31-ാം തീയതിയിലെ ബിസിനസ് സമയം അവസാനിച്ചത് മുതല്‍ക്ക് ദി മാറാത്താ സഹകാരി ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര-യെ ഭാരതീയ റിസര്‍വ് ബാങ്കിന്റെ പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. ഈ ആജ്ഞാപനങ്ങളുടെ കാലാവധി തുടര്‍ന്ന് പുറപ്പെടുവിച്ച ആജ്ഞാപനങ്ങള്‍ പ്രകാരം അതത് കാലത്ത് ദീര്‍ഘിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിലായി നല്‍കിയ 2019 സെപ്തംബര്‍ 25-ാം തീയതിയിലെ ഡിസിബിആര്‍.സിഒ.എഐഡി/നമ്പര്‍ ഡി-20/12.22.140/2019-20 ആജ്ഞാപനത്തിന് പുരനവലോകനത്തിന് വിധേയമായി 2019 ഡിസംബര്‍ 31 വരേയ്ക്കും കാലാവധിയുണ്ടായിരുന്നു.

2. ബാങ്കിങ് റഗുലേഷന്‍ ആക്ട്, 1949 - ലെ സെക്ഷന്‍ 56-നോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട സെക്ഷന്‍ 35 എ യുടെ സബ്‌സെക്ഷന്‍ (1) പ്രകാരം തന്നില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ട് ഭാരതീയ റിസര്‍വ് ബാങ്ക് 2016 ഓഗസ്റ്റ് 31-ന് പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനം യുബിഡി.സിഒ.ബിഎസ്ഡി.1./ഡി-4/12.22.141/2016-17 അതത് കാലത്ത് ഭേദഗതി ചെയ്ത് മേല്‍പ്പറഞ്ഞ ബാങ്കിന് നല്‍കിയിരുന്നുവെന്നും, ഏറ്റവുമൊടുവില്‍ 2019 ഡിസംബര്‍ 31-ാം തീയതി വരേയ്ക്കും കാലാവധി ദീര്‍ഘിപ്പിച്ചിരുന്ന പ്രസ്തുത ആജ്ഞാപനം 2019 ഡിസംബര്‍ 20-ന് നല്‍കിയ ആജ്ഞാപനം ഡിഒആര്‍.സിഒ.എഐഡി/നമ്പര്‍ ഡി-43/12.22.140/2019-20 പ്രകാരം പുനരവലോകനത്തിന് വിധേയമായി തുര്‍ന്നും 2020 ജനുവരി 01 മുതല്‍ക്ക് 2020 മാര്‍ച്ച് 31 വരെയുള്ള മൂന്ന് മാസക്കാലത്തേക്ക് കൂടി പ്രസ്തുത ബാങ്കിന് ബാധകമായിരിക്കുമെന്ന വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാല്‍ പരസ്യപ്പെടുത്തുന്നു.

3. മുകളില്‍ പരാമര്‍ശിച്ച ആജ്ഞാപനത്തിന്റെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേല്‍പ്പറഞ്ഞ വിധം കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ആജ്ഞാപനത്തിന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

4. മേല്‍പ്പറഞ്ഞവിധം ആജ്ഞാപനങ്ങളുടെ കാലാവധി ദീര്‍ഘിപ്പിക്കുകയോ / ഭേദഗതി ചെയ്യുകയോ ചെയ്ത നടപടിയെ, മുകളില്‍ പരാമര്‍ശിച്ച ബാങ്കിന്റെ ധനകാര്യസ്ഥിതിയിലെ പുരോഗതിയെക്കുറിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് തൃപ്തരാണെന്നതിന്റെ സൂചനയായി പ്രകൃത്യാ വ്യാഖ്യാനിക്കാന്‍ പാടുള്ളതല്ല.

(യോഗേഷ് ദയാല്‍) 
ചീഫ് ജനറല്‍ മാനേജര്‍

പ്രസ് റിലീസ് : 2019-2020/1543

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?