RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78520058

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാംവിധം) സെക്ഷൻ 35 A, പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- മഹാരാഷ്ട്ര, പൂനെ ചിൻച്വാഡിലുള്ള ശ്രീആനന്ദ് സഹകരണ ബാങ്ക് ലിമിറ്റഡ്

ജൂലൈ 26, 2019

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു
ബാധകമാംവിധം) സെക്ഷൻ 35 A, പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ-
മഹാരാഷ്ട്ര, പൂനെ ചിൻച്വാഡിലുള്ള ശ്രീആനന്ദ്
സഹകരണ ബാങ്ക് ലിമിറ്റഡ്

പൊതുതാല്പര്യം മുൻനിറുത്തി, മഹാരാഷ്ട്ര, പൂനെ, ചിൻച്വാഡിലുള്ള ശ്രീആനന്ദ സഹകരണബാങ്ക് ലിമിറ്റഡിനെതിരെ ചില നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടത് ആവശ്യമാണെന്ന് ആർബിഐയ്ക്ക് ബോദ്ധ്യം വന്നിട്ടുണ്ട്. ആയതനുസരിച്ച്, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാംവിധം) സെക്ഷൻ 35 A, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം, റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഇതിനാൽ ഉത്തരവാകുന്നതെന്തെന്നാൽ, മഹാരാഷ്ട്ര, പൂനെ ചിൻച്വാഡിലുള്ള ശ്രീ ആനന്ദ് സഹകരണ ബാങ്ക് ലിമിറ്റഡ് 2019 ജൂൺ 25-ന് ബിസിനസ്സ് അവസാനിപ്പിച്ച സമയം മുതൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ രേഖാമൂലമായ മുൻകൂർ അംഗീകാരമില്ലാതെ പുതിയ വായ്പകൾ അനുവദിക്കുകയോ, പുതുക്കുകയോ ഏതെങ്കിലും നിക്ഷേപങ്ങൾ നടത്തുകയോ, തുകകൾ കടംവാങ്ങിയും പുതിയ നിക്ഷേപങ്ങൾ സ്വീകരിച്ചും മറ്റുവഴികളിലൂടെയും എന്തെങ്കിലും ബാദ്ധ്യതകൾ വരുത്തുകയോ, ബാദ്ധ്യതകളും കടങ്ങളും മറ്റും തീർത്ത് തുകകൾ വിതരണം ചെയ്യുകയോ, അപ്രകാരം ചെയ്യാമെന്ന് സമ്മതിക്കുകയോ, അനുരഞ്ജനങ്ങളിലും കരാറുകളിലും ഏർപ്പെട്ട് താഴെപ്പറയുന്ന തോതിലും രീതിയിലുമല്ലാതെ ബാങ്കിന്‍റെ വസ്തുവകകളും മറ്റ് ആസ്തികളും കൈമാറുകയോ വിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

i) ഓരോ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ കറൻറ് അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപഅക്കൗണ്ട്, അത് ഏത് പേരിൽ അറിയപ്പെട്ടാലും, അതിൽനിന്നും 1,000 രൂപ (രൂപ ആയിരം മാത്രം) യിൽ കവിയാത്ത ഒരു തുക മാത്രമേ പിൻവലിക്കാൻ അനുവദിക്കാവൂ. അതും, നിക്ഷേപകൻ വായ്പക്കാരനായോ ജാമ്യക്കാരനായോ ഏതെങ്കിലും വിധത്തിൽ ബാങ്കിന് ബാദ്ധ്യതപ്പെട്ട ആളാണെങ്കിൽ, ആദ്യം തുക ഈ വായ്പാഅക്കൗണ്ടുകളിൽ തട്ടിക്കഴിക്കേണ്ടതാണ്.

ii) നിലവിലുള്ള സ്ഥിരനിക്ഷേപങ്ങൾ വട്ടമെത്തുമ്പോൾ അതേപേരിലും അതേ ഉത്തരവാദിത്ത്വത്തിലും മാത്രമേ പുതുക്കാവൂ.

iii) താഴെപ്പറയുന്ന ഇനങ്ങൾക്കുവേണ്ടിവരുന്ന ചിലവുകൾ മാത്രമേ അനുവദി ക്കാവൂ.

  1. ജീവനക്കാരുടെ ശമ്പളം.

  2. വാടക, നികുതി തുടങ്ങിയവ.

  3. ഇലക്ട്രിസിറ്റി ബില്ലുകൾ

  4. അച്ചടിയും, സ്റ്റേഷനറിയും

  5. പോസ്റ്റേജ് തുടങ്ങിയവ.

  6. സ്റ്റാമ്പുഡൂട്ടി, രജിസ്ട്രേഷൻ/ആർബിട്രേഷൻ ചാർജ്ജുകൾ (കോടതികൾ, ആർസിഎസ്/ഡിആർടി തുടങ്ങിയവ അതാത് നിയമങ്ങൾക്കും വ്യവസ്ഥ കൾക്കും അനുസൃതമായി നിശ്ചയിച്ച തോതിൽ മാത്രം)

  7. കോടതിഉത്തരവുകൾ, നിയമവ്യവസ്ഥകൾ എന്നിവ പാലിക്കാൻ ആവശ്യമായ കോടതി ഫീസുകൾ.

  8. ഓരോ കേസിനും 5000 രൂപ (അയ്യായിരം രൂപ മാത്രം) യിൽ കവിയാത്ത വക്കീൽ ഫീസ്.

iv) ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻറ് ക്രെഡിറ്റ് ഗാരൻറി കോർപ്പറേഷനു നൽകേണ്ട പ്രീമിയം തുക.

v) ബാങ്കിന്‍റെ അഭിപ്രായത്തിൽ ദൈനംദിന ഭരണം നടത്തിക്കൊണ്ടുപോവാൻ ആവശ്യമുണ്ടെന്ന് തോന്നുന്ന തുക. ഇത് ഏതെങ്കിലും ഇനത്തിന് ഒരു കലണ്ടർ മാസത്തിൽ ഈ ഉത്തരവിനുമുമ്പ് ആറുമാസക്കാലം ചിലവിട്ട ശരാശരിതുകയേ ക്കാൾ കവിയാത്ത തുക. ഇതിനുമുമ്പ് ആ ഇനത്തിൽ ചിലവു വന്നിട്ടില്ലെങ്കിൽ, ഈ തുക 1000 രൂപ (രൂപ ആയിരം മാത്രം) യിൽ കവിയാൻ പാടില്ല.

vi) ഗവൺമെന്‍റ് /എസ്എൽആർ സെക്യൂരിറ്റികളിൽ നിക്ഷേപങ്ങൾ നടത്താം.

vii) മൂലധനാവശ്യത്തിനായി അംഗങ്ങളിൽ നിന്നും. പ്രതിമാസാടിസ്ഥാനത്തിൽ, റിസർവ് ബാങ്കിന്‍റെ അറിവോടുകൂടി സംഭാവനകൾ സ്വീകരിക്കാം.

viii) റിട്ടയർ ചെയ്യുന്ന ജീവനക്കാർക്കുള്ള ഗ്രാറ്റുവിറ്റി, പ്രോവിഡന്‍റ്ഫണ്ട് ആനുകൂല്യങ്ങൾ കൊടുക്കാം.

ix) റിട്ടയർ ചെയ്യുന്നവരും, റിട്ടയർ ചെയ്തു കഴിഞ്ഞവരുമായ ജീവനക്കാർക്ക് ലീവ് എൻകാഷ്മെന്‍റ്, സൂപ്പർആനുവേഷൻ ആനുകൂല്യങ്ങൾ, റിസർവ് ബാങ്കിന്‍റെ അംഗീകാരത്തോടെ നൽകാം.

x) റിസർവ് ബാങ്കിന്‍റെ രേഖാമൂലമായ പ്രത്യേക അനുമതിയില്ലാതെ മറ്റു ബാദ്ധ്യതകളൊന്നും വരുത്തുവാനോ കൊടുത്തു തീർക്കുവാനോ പാടില്ല.

വായ്പാക്കരാറുകളിലെ വ്യവസ്ഥകൾ, വായ്പ നിക്ഷേപവുമായി തട്ടിക്കഴിക്കാൻ അനുവദിക്കുംവിധമാണെങ്കിൽ, വായ്പാക്കാരന്‍റെ നിർദ്ദിഷ്ട നിക്ഷേപ അക്കൗണ്ടിലെ (അത് ഏത് പേരിലറിയപ്പെടുന്നതായാലും) തുക, വായ്പാഅക്കൗണ്ടിലെ നീക്കിയിരു പ്പുമായി തട്ടിക്കഴിക്കാവുന്നതാണ്. ഇപ്രകാരം വായ്പാഅക്കൗണ്ടിൽ നീക്കിയിരുപ്പുള്ള തുക തട്ടിക്കഴിക്കുന്നത് താഴെപ്പറയുന്ന വ്യവസ്ഥകൾ പ്രകാരമായിരിക്കണം.

a. തട്ടിക്കഴിക്കുന്ന തീയതിയിൽ അക്കൗണ്ടുകൾ കെവൈസി വ്യവസ്ഥകൾ പാലിക്കപ്പെട്ടവയായിരിക്കണം.

b. ജാമ്യക്കാരനല്ലാത്ത മൂന്നാം കക്ഷികൾ ഉൾപ്പെടെ പക്ഷേ ജാമ്യക്കാരെന്ന നിലയിൽ പരിമിതപ്പെട്ടവരല്ലാത്തവരുടെ പേരിലുള്ള നിക്ഷേപങ്ങൾ തട്ടിക്കഴിക്കു വാൻ അനുവാദമില്ല.

c. കാലതാമസമില്ലാതെ അക്കൗണ്ട് അവസാനിപ്പിച്ചില്ലെങ്കിൽ അക്കൗണ്ട് എൻപിഎ ആകാനുള്ള സാദ്ധ്യത ഉണ്ടെങ്കിൽ, അത്തരം കേസുകളിൽ നിക്ഷേപകന് യുക്തമായ നോട്ടീസ് നൽകിയതിനുശേഷം മാത്രമേ ഈ പ്രക്രിയ അവലംബിക്കാവൂ. അക്കൗണ്ട് ഒരു സ്റ്റാൻഡേർഡ് അക്കൗണ്ടായി തുടരുമ്പോഴും (തിരിച്ചടവുകളും മറ്റും കൃത്യമാണെങ്കിൽ) വായ്പയുടെ വ്യവസ്ഥകളിൽനിന്നും വ്യതിചലിച്ചിട്ടുള്ളതായി ബോദ്ധ്യപ്പെട്ടാൽ തുക തട്ടിക്കഴിക്കുന്നതിന് നിക്ഷേപക-വായ്പാക്കാരന്‍റെ രേഖാമൂലമായ സമ്മതം, ആവശ്യമാണ്.

d. നിക്ഷേപം അഥവാ അതിന്‍റെ തട്ടിക്കഴിക്കൽ പ്രക്രിയ അറ്റാച്ച്മെൻറ് ഓർഡർ കോടതിയിൽ നിന്നോ, സ്റ്റാറ്റ്യൂട്ടറി അധികാരികൾ അല്ലെങ്കിൽ നിയമപരമായി അധികാരപ്പെടുത്തപ്പെട്ടവരിൽനിന്നുള്ള ഉത്തരവുകൾ, ഏണസ്റ്റു മണിനിക്ഷേപം ട്രസ്റ്റുകൾക്കുള്ള ബാദ്ധ്യതകൾ, മൂന്നാംകക്ഷി ലീൻ, സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ളവ തുടങ്ങിയവയ്ക്ക് വിധേയമല്ലാത്തതാ യിരിക്കണം.

3. ബാങ്ക്, ഈ ഉത്തരവിന്‍റെ ഒരു കോപ്പി ഓരോ നിക്ഷേപകനും അയച്ചു കൊടുക്കുകയും ബാങ്കിന്‍റെ വെബ്സൈറ്റിൽ, ഹോം പേജിൽ പ്രദർശിപ്പിക്കുകയും ചെയ്യണം.

4. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ നിഷ്ക്കർഷിക്കുന്ന ഓപ്പറേഷൻസ് സംബന്ധമായ സ്റ്റേറ്റ്മെൻറുകൾ, മഹാരാഷ്ട്ര, പൂനെ ചിൻച്വാഡിലെ ശ്രീ ആനന്ദ് സഹകരണ ബാങ്ക് ലിമിറ്റഡ്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ചീഫ് ജനറൽ മാനേജർ, സഹകരണബാങ്ക് സൂപെർവിഷൻ ഡിപ്പാർട്ടുമെന്‍റെും, മുംബൈ റീജിയണൽ ഓഫീസ്, C-8, ഗ്രൗണ്ട് ഫ്ളോർ, ബാന്ദ്ര- കുർല കോംപ്ലെക്സ്, മുംബൈ 400051 എന്ന ഓഫീസിൽ സമർപ്പിക്കണം.

5. ഈ നിയന്ത്രണനിർദ്ദേശങ്ങൾ പുനരവലോകനത്തിനു വിധേയമായി 2019 ജൂൺ 25-ന് ബിസിനസ്സ് അവസാനിച്ച സമയം മുതൽ, ആറുമാസക്കാലത്തേക്ക് പ്രാബല്യത്തിലുണ്ടായിരിക്കും.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/253

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?