<font face="mangal" size="3">1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (എഎ സിഎസ്) സെക്ഷൻ 35 & - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (എഎ സിഎസ്) സെക്ഷൻ 35 എ, സെക്ഷൻ 56 പ്രകാരം നൽകുന്ന മാർഗ്ഗ നിർദ്ദേശം - കർണാല നാഗരി സഹകാരി ബാങ്ക് ലിമിറ്റഡ്, പൻവേൽ, റായ്ഗഡ് (മഹാരാഷ്ട്ര)
2020 ജൂൺ 15 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (എഎ സിഎസ്) സെക്ഷൻ 35 എ, സെക്ഷൻ 56 പ്രകാരം നൽകുന്ന പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധീകരിക്കുന്നതെന്തെ ന്നാൽ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (എഎ സിഎസ്) സെക്ഷൻ 35 എ യുടെ ഉപവകുപ്പ് (1), സെക്ഷൻ 56 ഇവ പ്രകാരം റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ (ആർബിഐ) 2020 ജൂൺ 15 ലെ ഉത്തരവ് റഫറൻസ് നമ്പർ ഡി ഒ എസ്.സി.ഒ.യുസിബികൾ - വെസ്റ്റ് / ഡി - 1/12.07.157/2019 - 20 യ്ക്കു ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ച് കർണാല നാഗരി സഹകാരി ബാങ്ക് ലിമിറ്റഡ്, പൻവേൽ, റായ്ഗഡ്, മഹാരാഷ്ട്രയ്ക്ക് 2020 ജൂൺ 15 ന് ബിസിനസ് സമയം അവസാനിച്ച ശേഷം പ്രാബല്യത്തിൽ വരത്തക്കവിധം ചില നിയന്ത്രണ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു. മേൽ സൂചിപ്പിച്ച ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റർ ആർബിഐയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതി കൂടാതെ 2020 ജൂൺ 15 ലെ ആർ ബി ഐ യുടെ ഉത്തരവിൽ പറഞ്ഞിട്ടുള്ളതിനു വിരുദ്ധമായി ലോണുകളും അഡ്വാൻസുകളും നൽകുകയോ, പുതുക്കുകയോ, നിക്ഷേപങ്ങൾ നടത്തുകയോ, പണം കടം വാങ്ങുന്നതുൾപ്പെടെയുള്ള ബാധ്യതകൾ വരുത്തിവയ്ക്കാനോ, പുതിയ നിക്ഷേപം സ്വീകരിക്കാനോ, ഏതെങ്കിലും ബാധ്യതയോ, മറ്റിടപാടുകളോ തീർക്കാനായി പണം നൽകുകയോ, നൽകാമെന്ന് ഉറപ്പുനൽകുകയോ, ബാങ്കിനുള്ള ആസ്തിയോ വസ്തുവകകളോ വിൽക്കുകയോ, കൈമാറ്റം ചെയ്യുകയോ, അതിനായി ഏതെങ്കിലും ഒത്തുതീർപ്പിലോ കരാറിലോ ഏർപ്പെടുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. ഈ ഉത്തരവിന്റെ ഒരു കോപ്പി പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിക്കേണ്ടതാണ്. ഇടപാടുകാരന്റെ സേവിംഗ്സ് ബാങ്ക്, കറണ്ട് അക്കൗണ്ട്, നിക്ഷേപകരുടെ മറ്റേതെങ്കിലും അക്കൗണ്ട് ഇവയിൽ ആകെ ബാക്കി നിൽക്കുന്ന തുകയിൽ നിന്ന് പരമാവധി 500 രൂപ (അഞ്ഞൂറുരൂപ മാത്രം) പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്. 2. ആർബി ഐ ഈ പ്രത്യേക മാർഗനിർദ്ദേശം നൽകി എന്നു കരുതി ആർ ബി ഐ ഈ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി എന്ന് കരുതേണ്ടതില്ല. ബാങ്കിന്റെ ധനസ്ഥിതി മെച്ചപ്പെടുന്നതു വരെ നിയന്ത്രണങ്ങളോടെ ബാങ്ക് തങ്ങളുടെ ബാങ്കിംഗ് പ്രവർത്തനം തുടരും. സാഹചര്യങ്ങൾക്കനുസരണമായി ഈ മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തുന്നതാണ്. 3. ഈ മാർഗനിർദ്ദേശങ്ങൾ 2020 ജൂൺ 15 ലെ പ്രവൃത്തി സമയത്തിനു ശേഷം മാസക്കാലയളവിലേയ്ക്ക് പുന:പരിശോധനയ്ക്ക് വിധേയമായി ബാധകമാക്കിയിരിക്കുന്നു. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2019-2020/2501 |