<font face="mangal" size="3">1949-ലെ ബാങ്കിംഗ് റഗുലേഷൻ നിയമം സെക്ഷൻ 35എ, 56 (സഹകരണ ő - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷൻ നിയമം സെക്ഷൻ 35എ, 56 (സഹകരണ ബാങ്കുകൾക്കു ബാധകമായത്) എന്നിവ പ്രകാരം നഗർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, അഹമ്മദ് നഗറിനു നൽകിയിട്ടുളള മാർഗനിർദ്ദേശത്തിൻറെ കാലാവധി നീട്ടൽ
2022 ജൂൺ 6 1949-ലെ ബാങ്കിംഗ് റഗുലേഷൻ നിയമം സെക്ഷൻ 35എ, 56 2021 ഡിസംബർ 6-ലെ ഡിഒഎസ്. സിഒ. എസ്.യു.സി.ബികൾ- വെസ്ററ്/ എസ് 2399/12.22.159/2021-22 എന്ന ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നഗർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, അഹമ്മദ്‌നഗറിനെ 2016 ഡിസംബറിലെ ബിസിനസ്സ് അവസാനിച്ചതു മുതൽ ആറ് മാസത്തേക്ക് നിയന്ത്രണനിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. പ്രസ്തുത നിർദ്ദേശങ്ങളുടെ സാധുതാകാലം കാലാകാലങ്ങളിൽ നീട്ടിനൽകിയിരുന്നതിൽ അവസാനത്തേത് 2022 ജൂൺ 6 വരെയായിരുന്നു. 2. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56-നൊപ്പം സെക്ഷൻ 35 എയിലെ ഉപവകുപ്പ് (1) കൂടിയനുസരിച്ച് നിക്ഷിപ്തമായ അധികാരങ്ങൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പുനരവലോകനത്തിന് വിധേയമായി, 2022 മെയ് 26-ലെ ഡിഒആർ.എം.ഒ.എൻ/ഡി-13/12.22.159/2022-23 എന്ന നിർദ്ദേശം 2022 സെപ്ററംബർ 6 വരെ ബാങ്കിന് ബാധകമായി തുടരുമെന്ന് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു. 3. മേൽസൂചിപ്പിച്ച മാർഗനിർദ്ദേശത്തിലെ മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേൽപ്പറഞ്ഞ കാലാവധി നീട്ടൽ അറിയിക്കുന്ന 2022 ജൂൺ 6 ലെ നിർദ്ദേശത്തിൻറെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്കിൻറെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. 4. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മേൽപറഞ്ഞ മാർഗനിർദ്ദേശവും കൂടാതെ/ അല്ലെങ്കിൽ കാലാവധിപരിഷ്‌ക്കരണവും നൽകി എന്നുകരുതി ബാങ്കിൻറെ സാമ്പത്തിക സ്ഥിതിയിൽ റിസർവ് ബാങ്ക് തൃപ്തരാണെന്ന് വ്യാഖ്യാനിക്കാൻ പാടില്ലാത്തതാകുന്നു. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2022-2023/320 |