RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78510607

കർണാല നാഗ്‌രി സഹകാരി ബാങ്ക് ലിമിറ്റഡ് പൻവേൽ, റയ്ഗഡ് മഹാരാഷ്ട്ര-യ്ക്ക് ബാങ്കിങ് റഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 56 നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35-ാം പ്രകാരം നൽകുന്ന ആജ്ഞാപനങ്ങൾ

ഡിസംബർ 15, 2020

കർണാല നാഗ്‌രി സഹകാരി ബാങ്ക് ലിമിറ്റഡ്
പൻവേൽ, റയ്ഗഡ് മഹാരാഷ്ട്ര-യ്ക്ക് ബാങ്കിങ്
റഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 56 നോടൊപ്പം
ചേർത്ത് വായിക്കേണ്ട സെക്ഷൻ
35-ാം പ്രകാരം നൽകുന്ന ആജ്ഞാപനങ്ങൾ

ഭാരതീയ റിസർവ്ബാങ്കിന്റെ 2015 ജൂൺ 15-ാം തീയതിയിലെ ഡി ഒ എസ്.സി.ഓ യു.സി.ബി. വെസ്റ്റ്/ഡി 1/12.07.157/2019-20 പ്രകാരമുള്ള നിർദ്ദേശമനുസരിച്ച് കർണാല നാഗ്‌രി സഹകാരി ബാങ്ക് ലിമിറ്റഡ്, പൻവേൽ, റയ്ഗഡ്, മഹാരാഷ്ട്ര - യെ 2020 ജൂൺ 15 ലെ ബിസിനസ് സമയം അവസാനിച്ചത് മുതൽ ആറ് മാസക്കാലത്തേക്ക് ആജ്ഞാപനങ്ങൾക്ക് വിധേയ മായിരിക്കുന്നു.

2. ബാങ്കിങ് റഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 56 നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35- എ യുടെ സബ്‌സെക്ഷൻ (1) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചു കൊണ്ട് 2020 ഡിസംബർ 14 ന് പുറപ്പെടുവിച്ച ആജ്ഞാപനം ഡിഒആർ. എഐഡി/ഡി-43/12.22.365/2020-21 പുനരവലോകനത്തിന് വിധേയമായി 2021 ജൂൺ 15 വരേയ്ക്കും പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് ഇതിനാൽ തെര്യപ്പെടുത്തുന്നു.

3. മുകളിൽ പരാമർശിച്ചിരിക്കുന്ന ആജ്ഞാപനത്തിന്റെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്ന തായിരിക്കും. മേൽപ്പറഞ്ഞവിധം കാലാവധി ദീർഘിപ്പിച്ചു കൊണ്ടുള്ള ആജ്ഞാപനത്തിന്റെ ഒരു പകർപ്പ് പൊതുജന ങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് കെട്ടിടത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

4. മേൽപ്പറഞ്ഞവിധം ആജ്ഞാപനങ്ങളുടെ കാലാവധി ദീർഘിപ്പിക്കുകയോ/ ഭേദഗതി ചെയ്യുകയോ ചെയ്ത നടപടിയെ മുകളിൽ പരാമർശിക്കപ്പെട്ട ബാങ്കിന്റെ ധനകാര്യസ്ഥിതി യെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് തൃപ്തരാണെന്നതിന്റെ സൂചനയായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2020-2021/775

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?