<font face="mangal" size="3">1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ&# - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം (സഹകരണ സ്ഥാപനങ്ങള്ക്ക് ബാധകമായത്), വകുപ്പ് 35A, 56 പ്രകാരമുള്ള ഡയറക്ഷന്സ് -മഡ്ഗം അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് Ltd., മാർഗൗ, ഗോവ - കാലാവധി ദീർഘിപ്പിക്കലും പിൻവലിക്കാവുന്ന തുകയുടെ പരിധിയിൽ അയവു വരുത്തലും
ഒക്ടോബർ 31, 2019 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം (സഹകരണ സ്ഥാപനങ്ങള്ക്ക് ബാധകമായത്), ഏപ്രിൽ 26, 2019 ലെ ഡയറക്റ്റീവ് ഡിസിബിഎസ്.സിഓ. ബിഎസ്ഡി -I/ഡി-13/12.22.158/2018-19 പ്രകാരം മഡ്ഗം അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിന് മേൽ മെയ് 02, 2019 ലെ പ്രവർത്തനം അവസാനിക്കുന്ന സമയം മുതൽ നവംബർ 02, 2019 വരെയുള്ള ആറു മാസ കാലയളവിലേക്ക് ഡയറക്ഷൻ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ഡയറക്ഷൻ പ്രകാരം, മറ്റു നിബന്ധനകളോടൊപ്പം, നിക്ഷേപകർക്ക് തങ്ങളുടെ സേവിങ്സ്/ കറണ്ട് അക്കൗണ്ടുകളിൽ അല്ലെങ്കിൽ മറ്റേതെങ്കിലും പേരിലുള്ള അക്കൗണ്ടുകളിലെ നീക്കിയിരിപ്പിൽ നിന്നും 5000 രൂപയിൽ (അയ്യായിരം രൂപ) കവിയാത്ത തുക മാത്രമേ ഡയറക്ഷനിലെ മറ്റു നിബന്ധനകൾക്ക് വിധേയമായി, പിൻവലിക്കാൻ അനുവദിക്കുമായിരുന്നുള്ളു. ഭാരതീയ റിസർവ് ബാങ്ക് ഈ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുകയും പൊതുജന താല്പര്യാർത്ഥം മുകളിൽ പറഞ്ഞ ഡയറക്ഷനിൽ ഭേദഗതി വരുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുകയും ചെയ്തു. 1949ലെ ബാങ്കിംഗ് റഗുലേഷന് നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്ക്ക് ബാധകമായത്) 35A (1&2), 56 എന്നീ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഏപ്രിൽ 26, 2019ൽ മുകളിൽ പറഞ്ഞ ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഡയറക്ഷന്റെ (ഡിസിബിഎസ്.സിഓ.ബിഎസ്ഡി-I/ഡി-13/12.22.158/2018-19) ഖണ്ഡിക 1 (i) താഴെ പറയുന്ന രീതിയിൽ ഭേദഗതി ചെയ്യുന്നു: “i. സേവിങ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, കാലാവധി നിക്ഷേപ അക്കൗണ്ട് അല്ലെങ്കിൽ മറ്റു ഏതു പേരിലുമുള്ള നിക്ഷേപ അക്കൗണ്ടിൽ നിന്നും 30000/- രൂപയിൽ കൂടാത്ത തുക പിൻവലിക്കാൻ നിക്ഷേപകനെ അനുവദിക്കാവുന്നതാണ്. ആ നിക്ഷേപകന് വായ്പ, ജാമ്യം, നിക്ഷേപത്തിന്മേലുള്ള വായ്പ, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ബാധ്യത ബാങ്കിനോടുണ്ടെങ്കിൽ നിക്ഷേപകന് പിൻവലിക്കാൻ അനുവദിച്ച തുകയിൽ ബാധ്യത തുക വരവ് വയ്ക്കേണ്ടതാണ്”. നിക്ഷേപകർക്ക് നൽകുവാൻ ആവശ്യമായ തുക പ്രത്യേകമായി എസ്ക്രോ അക്കൗണ്ടിലോ ഈ ആവശ്യത്തിനായുള്ള കടപ്പത്രങ്ങളിലോ നിക്ഷേപിക്കുകയും പുതുക്കിയ ഡയറക്ഷൻ അനുസരിച്ചു് നിക്ഷേപകർക്ക് തിരികെ നൽകുവാനായി മാത്രം അത് ഉപയോഗിക്കേണ്ടതുമാണ്. കൂടാതെ, ഏപ്രിൽ 26, 2019ൽ മഡ്ഗം അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഡയറക്റ്റീവിന്റെ (ഡിസിബിഎസ്.സിഓ.ബിഎസ്ഡി-I/ഡി-13/12.22.158/2018-19) സാധുത പൊതുജന താല്പര്യാർത്ഥം ദീർഘിപ്പിക്കേണ്ടത് ആവശ്യമാണെന്ന് റിസർവ് ബാങ്ക് മനസിലാക്കുന്നു. ആയതിനാൽ 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം, 35A(1), 56 എന്നീ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് ഏപ്രിൽ 26, 2019 ൽ മഡ്ഗം അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഡയറക്റ്റീവിന്റെ (ഡിസിബിഎസ്.സിഓ.ബിഎസ്ഡി -I/ഡി-13/12.22.158/2018-19) സാധുത നവംബർ 02, 2019 വരെ ആയിരുന്നത് നവംബർ 03, 2019 മുതൽ മെയ് 02, 2020 വരെയുള്ള ആറുമാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി ദീര്ഘിപ്പിച്ചിരിക്കുന്നു. ഡയറക്റ്റീവിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ്. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2019-2020/1063 |