<font face="mangal" size="3px">റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂ&# - ആർബിഐ - Reserve Bank of India
റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെ, മഹാരാഷ്ട്രയ്ക്ക് ബാങ്കിംഗ് റെഗുലേഷൻ ആക്‌ട്, 1949-ലെ സെക്ഷൻ 56-നൊപ്പം സെക്ഷൻ 35 എ പ്രകാരം നൽകിയിട്ടുളള നിർദ്ദേശങ്ങൾ - കാലാവധി നീട്ടൽ
മേയ് 27, 2022 റുപ്പീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെ, മഹാരാഷ്ട്രയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2013 ഫെബ്രുവരി 21-ലെ യുബിഡി.സിഒ. ബി.എസ്.ഡി-ഐ/ഡി-28/12.22.2018/2012-13 എന്ന നിർദ്ദേശപ്രകാരം മഹാരാഷ്ട്ര, പൂനെയിലെ റുപേ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെ 2013 ഫെബ്രുവരി 22-ന് ബിസിനസ്സ് അവസാനിച്ചതുമുതൽ പ്രത്യേകമാർഗനിർദ്ദേശത്തിൻ കീഴി ലാക്കിയിരുന്നു. പ്രസ്തുത മാർഗനിർദ്ദേശങ്ങളുടെ കാലാവധി കാലാകാലങ്ങളിൽ നീട്ടി നൽകിയിരുന്നു, അവസാനത്തേത് 2022 മെയ് 31 വരെയായിരുന്നു. 2. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56-നൊപ്പം സെക്ഷൻ 35 എ-ലെ ഉപവകുപ്പ് (1) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചുകൊണ്ട്, അവലോകനത്തിന് വിധേയമായി, 2022 മെയ് 26-ലെ ഡിഒആർ.എം.ഒ.എൻ/ഡി-14/12.22.218/2022-23 എന്ന നിർദ്ദേശം അനുസരിച്ച്, മേൽപ്പറഞ്ഞ മാർഗനിർദ്ദേശങ്ങൾ 2022 ഓഗസ്റ്റ് 31 വരെ ബാങ്കിന് ബാധകമായി തുടരുമെന്ന് പൊതുജനങ്ങളുടെ അറിവിലേക്കായി അറിയിക്കുന്നു. 3. മേൽസൂചിപ്പിച്ച മാർഗനിർദ്ദേശത്തിന്‍റെ മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥ കളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേൽപ്പറഞ്ഞ 2022 മെയ് 26 ലെ കാലാവധി നീട്ടിയതായി അറിയിക്കുന്ന നിർദ്ദേശത്തിന്‍റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്കിന്‍റെ പരിസരത്ത് പ്രദർശി പ്പിച്ചിട്ടുണ്ട്. 4. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മേൽപറഞ്ഞ കാലാവധി നീട്ടൽ കൂടാതെ/അല്ലെങ്കിൽ പരിഷ്‌ക്കരണം നടത്തി എന്നുകരുതി, ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയിൽ റിസർവ് ബാങ്ക് തൃപ്തരാണെന്നു സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കുവാൻ പാടില്ല. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2022-2023/276 |