RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78529070

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949- ന്‍റെ സെക്ഷൻ 56 നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35-എ പ്രകാരം ശ്രീ ആനന്ദ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ചിഞ്ച് വാദ്, പൂനെ, മഹാരാഷ്ട്ര-യ്ക്ക് നൽകിയിരുന്ന ആജ്ഞാപനങ്ങൾ- കാലാവധി ദീർഘിപ്പിക്കൽ

സെപ്തംബർ 24, 2021

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949- ന്‍റെ സെക്ഷൻ 56 നോടൊപ്പം
ചേർത്ത് വായിക്കേണ്ട സെക്ഷൻ 35-എ പ്രകാരം ശ്രീ ആനന്ദ് കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ചിഞ്ച് വാദ്, പൂനെ, മഹാരാഷ്ട്ര-യ്ക്ക്
നൽകിയിരുന്ന ആജ്ഞാപനങ്ങൾ- കാലാവധി ദീർഘിപ്പിക്കൽ

2019 ജൂൺ 21ന് ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനം ഡിഡിബിഎസ്.സിഒ.ബിഎസ് ഡി-1/ഡി-16/12.22.474/2018-19 പ്രകാരം ശ്രീ ആനന്ദ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ചിഞ്ച് വാദ്, പൂനെ, മഹാരാഷ്ട്രയെ 2019 ജൂൺ 25-ാം തീയതിയിലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് ആറ് മാസക്കാലത്തേക്ക് ആജ്ഞാപനങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ ആജ്ഞാപനങ്ങളുടെ കാലാവധി അതാത് കാലത്ത് ദീഘിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ ഇപ്രകാരം കാലാവധി ദീർഘിപ്പിച്ചത് 2021 സെപ്തംബർ 31 വരേയ്ക്ക് ആയിരുന്നു.

2. ബാങ്കിങ് റഗുലേഷൻ ആക്ട് 1949- ന്‍റെ സെക്ഷൻ 56 നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35-എ യുടെ സബ്സെക്ഷൻ (1) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, ഭാരതീയ റിസർവ് ബാങ്ക് 2021 സെപ്തംബർ 23ന് പുറപ്പെടുവിച്ച ആജ്ഞാപനം ഡിഒആർ.എംഒഎൻഡി-37/12.22.474/2021-22 പ്രകാരം മേൽപ്പറഞ്ഞ ആജ്ഞാപനങ്ങൾ പുനരവലോകനത്തിന് വിധേയമായി തുടർന്നു. പ്രസ്തുത ബാങ്കിന് 2021 നവംബർ 24 വരേയ്ക്കും ബാധകമായിരിക്കുമെന്ന വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പരസ്യപ്പെടുത്തി ക്കൊള്ളുന്നു.

3. മുകളിൽ പരാമർശിച്ച ആജ്ഞാപനത്തിലെ മറ്റെല്ലാ വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേൽപ്പറഞ്ഞ വിധം കാലാവധി ദീർഘിപ്പിച്ചുകൊണ്ട് 2021 സെപ്തംബർ 23ന് പുറപ്പെടുവിച്ച ആജ്ഞാപനത്തിന്‍റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

4. മേൽപ്പറഞ്ഞവിധം കാലാവധി ദീർഘിപ്പിക്കുകയോ/ ഭേദഗതിചെയ്യുക യോ ചെയ്ത നടപടിയെ മുകളിൽ പരാമർശിച്ച ബാങ്കിന്‍റെ ധനകാര്യ സ്ഥിതിയെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് തൃപ്തരാണെന്നതിന്‍റെ സൂചനയായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ)  
ചീഫ് ജനറൽ മാനേജർ)

പ്രസ് റിലീസ്: 2021-2022/928

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?