<font face="mangal" size="3">ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സെക്ഷൻ 35 എയോടൊപ്പം ! - ആർബിഐ - Reserve Bank of India
ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സെക്ഷൻ 35 എയോടൊപ്പം സെക്ഷൻ 56 ഉം പ്രകാരം നൽകുന്ന മാർഗനിർദ്ദേശം – യൂത്ത് ഡവലപ്മെന്റ് സഹകരണബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്ര - നിക്ഷേപകർക്ക് പിൻവലിക്കാവുന്ന തുകയുടെ പരിധി വർധിപ്പിക്കൽ
ജൂൺ 19, 2020 ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സെക്ഷൻ 35 എയോടൊപ്പം സെക്ഷൻ 56 ഉം പ്രകാരം നൽകുന്ന മാർഗനിർദ്ദേശം – യൂത്ത് ഡവലപ്മെന്റ് സഹകരണബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്ര - നിക്ഷേപകർക്ക് പിൻവലിക്കാവുന്ന തുകയുടെ പരിധി വർധിപ്പിക്കൽ 2019 ജൂൺ 4 ലെ മാർഗനിർദ്ദേശം സി സി ബി എസ്. സി ഒ. ബി എസ് ഡി - ഐ / ഡി - 6/12.22.311/2018-19 പ്രകാരം നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി യൂത്ത് ഡവലപ്മെന്റ് സഹകരണബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്രയെ ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സെക്ഷൻ 35 എ ഉപവകുപ്പ് (1) നോടൊപ്പം സെക്ഷൻ 56 ഉം പ്രകാരം 2019 ജനുവരി 5 ലെ പ്രവർത്തന സമയത്തിനു ശേഷം മുതൽ സമഗ്രനിയന്ത്രണ നിർദ്ദേശത്തിൻകീഴിൽ ആക്കിയിരുന്നു. 2. ബാങ്കിന്റെ ലിക്വിഡിറ്റി നിലയും, നിക്ഷേപകർക്ക് തുക മടക്കി നൽകാനുള്ള കഴിവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 2020 ജൂൺ 19 ലെ ഉത്തരവ് ഡി ഒ ആർ.സി.ഒ.എ ഐ ഡി. നം. ഡി - 90/ 12.22.311/2019-20 പ്രകാരം നിക്ഷേപം പിൻവലിക്കാനുള്ള പരിധി നേരത്തെ അനുവദിച്ച 5000 രൂപയും ചേർത്ത് 20000 രൂപ (രൂപ ഇരുപതിനായിരം മാത്രം) ആക്കി വർധിപ്പിച്ചിരിക്കുന്നു. ഈ ഇളവോടെ നിക്ഷേപകരിൽ 76 ശതമാനത്തിലധികം പേർക്കും അവരുടെ അക്കൗണ്ടിലെ മുഴുവൻ ബാലൻസും പിൻവലിക്കാൻ കഴിയും. 3. മേൽ സൂചിപ്പിച്ച പ്രകാരമുള്ള, കാലാകാലങ്ങളിൽ പരിഷ്ക്കരിച്ചി ട്ടുള്ള മറ്റെല്ലാ നിബന്ധനകളും, മാറ്റമില്ലാതെ തുടരുന്നതാണ്. (യോഗേഷ് ദയാൽ) പത്ര പ്രസ്താവന: 2019-2020/2527 |