<font face="mangal" size="3">ബാങ്കിങ് റഗുലേഷ൯ ആക്ട്, 1949-ലെ സെക്ഷ൯ 56-നോടൊപ്പം - ആർബിഐ - Reserve Bank of India
ബാങ്കിങ് റഗുലേഷ൯ ആക്ട്, 1949-ലെ സെക്ഷ൯ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷ൯ 35 എ പ്രകാരം നൽകുന്ന ആജ്ഞാപനങ്ങൾ-നഗർ അർബ൯ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, അഹമ്മദ് നഗർ, മഹാരാഷ്ട്ര
ഡിസംബർ 06, 2021 ബാങ്കിങ് റഗുലേഷ൯ ആക്ട്, 1949-ലെ സെക്ഷ൯ 56-നോടൊപ്പം ബാങ്കിങ് റഗുലേഷൻ ആക്ട് (എഐസിഎസ്), 1949 ലെ സെക്ഷൻ 56 നോടൊപ്പം ചേർത്തുവായിക്കേണ്ട സെക്ഷൻ 35എയുടെ സബ്സെക്ഷൻ (ഒന്ന്) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോ ഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക് 2021 ഡിസംബർ ആറിന് പുറപ്പെടുവിച്ചിരിക്കുന്ന റഫറൻസ് നമ്പർ ഡിഒഎസ്. സിഒ .എസ് യു സി ബി വെസ്റ്റ്/എസ് 2399 / 12.22.159/2021-22 പ്രകാരം നഗർ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, അഹമ്മദ് നഗർ-ന് ചില ആജ്ഞാപനങ്ങൾ നൽകിയിരിക്കുന്ന വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പരസ്യപ്പെടുത്തുന്നു. പ്രസ്തുത ആജഞാപനങ്ങൾ പ്രകാരം 2021 ഡിസംബർ 06 ലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് മേൽപ്പറഞ്ഞ ബാങ്ക് ആർബിഐയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതി കൂടാതെ എന്തെങ്കിലും വായ്പകളോ അഡ്വാ൯സുകളോ അനുവദിക്കുവാനോ, പുതുക്കി നൽകുവാനോ, എന്തെങ്കിലും നിക്ഷേപങ്ങൾ നടത്തുവാനോ, ഫണ്ടുകൾ കടമെടുക്കുകയും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുകയും ചെയ്തുകൊണ്ട് എന്തെങ്കിലും ബാധ്യതകൾ വരുത്തിവയ്ക്കുവാനോ ബാങ്കിന്‍റെ ബാധ്യതകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലോ എന്തെങ്കിലും പണം ചെലവിടാനോ, ചെലവിടാ൯ സമ്മതിക്കുകയോ ചെയ്യുവാനോ, 2021 ഡിസംബർ ആറിന് ആർബിഐ പുറപ്പെടുവിച്ചിരിക്കുന്ന ആജഞാപനത്തിൽ പരസ്യപ്പെടുത്തിയിരി ക്കുന്നതൊഴികെ ഏതെങ്കിലും ഒത്തുതീർപ്പ്, അല്ലെങ്കിൽ ഏർപ്പാട് എന്നിവ നടത്തുവാനോ, ബാങ്കിന്‍റെ ഏതെങ്കിലും വക വസ്തുവകകളോ അല്ലെങ്കിൽ ആസ്തികളോ കൈമാറ്റം ചെയ്യുവാനോ അല്ലെങ്കിൽ മറ്റു വിധത്തിൽ ഒഴിവാക്കാനോ പാടില്ല. മുകളിൽ പരാമർശിച്ചിരിക്കുന്ന ആർബിഐ ആജഞാപനത്തിന്‍റെ പകർപ്പ് തത്പരരായ പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആർബിഐ ആജഞാപനത്തിൽ പ്രസ്താവിച്ചിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഒരു നിക്ഷേപകന്‍റെ എല്ലാ സേവിങ് ബാങ്ക്, അല്ലെങ്കിൽ കറൻറ് അക്കൗണ്ടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും അക്കൗണ്ട് എന്നിവയിലെ മൊത്തം നീക്കിയിരിപ്പ് തുകയിൽനിന്നും 10000 രൂപ (പതിനായിരം രൂപ മാത്രം) യിൽ കവിയാതെയുള്ള ഒരു തുക പിൻവലി ക്കുവാൻ അനുവാദമുണ്ടായിരിക്കുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആർബിഐ മുകളിൽ പരാമർശിച്ചിരിക്കുന്ന ആജഞാപനം പുറപ്പെടുവിച്ചതിനെ പ്രസ്തുത ബാങ്കിന്‍റെ ലൈസൻസ് റദ്ദാക്കിയതായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. അതിന്‍റെ ധനകാര്യസ്ഥിതി മെച്ചപ്പെടുന്നത് വരേയ്ക്കും ബാങ്കിങ് ബിസിനസ് നിയന്ത്രണങ്ങളോടെ തുടർന്നും നിർവഹിക്കുന്നതായിരിക്കും. സാഹചര്യങ്ങളെ ആശ്രയിച്ച് മേൽപറഞ്ഞ ആജഞാപനങ്ങളിൽ ഭേദഗതികൾ വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും. മേൽപ്പറഞ്ഞ ആജഞാപനങ്ങൾ 2021 ഡിസംബർ 06 ലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് ആറുമാസക്കാലത്തേക്ക് പ്രാബല്യത്തിലു ണ്ടായിരിക്കുന്നതാണ്. അവ പുനരവലോകനത്തിന് വിധേയമാ യിരിക്കുകയും ചെയ്യുന്നതാണ്. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2021-2022/1314 |