RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78516690

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ-മഹാരാഷ്ട്ര അമരാവതി ജില്ലയിലെ വറൂഡിലുള്ള ഭാഗ്യോദയ ഫ്രണ്ട്സ് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്- കാലാവധി ദീർഘിപ്പിക്കൽ

ജൂലൈ 17, 2019

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A
പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ-മഹാരാഷ്ട്ര അമരാവതി ജില്ലയിലെ
വറൂഡിലുള്ള ഭാഗ്യോദയ ഫ്രണ്ട്സ് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്-
കാലാവധി ദീർഘിപ്പിക്കൽ

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A, സബ് സെക്ഷൻ (1) ഒപ്പം സെക്ഷൻ 56 പ്രകാരം റിസർവ് ബാങ്ക് ഒഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, പൊതുതാല്പര്യം മുൻനിറുത്തി, മഹാരാഷ്ട്രാ അമരാവതി ജില്ലയിലെ വറുഡിലുള്ള ഭാഗ്യോദയാ ഫ്രണ്ട്സ് അർബൻ സഹകരണ ബാങ്കിനെതിരെ 2019 ജനുവരി 17 ന് ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ, ഇപ്പോൾ വീണ്ടും ഈ നിർദ്ദേശങ്ങൾ 2019 ജൂലൈ 18 മുതൽ 2019 ഒക്ടോബർ 17 വരെ, പുനരവലോകനത്തിനു വിധേയമായി, മുന്ന് മാസക്കാലത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു. ഈ നിർദ്ദേശങ്ങൾ, ബാങ്ക് പണം പിൻവലിക്കുന്നതനുവദിക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും ചില നിയന്ത്രണങ്ങളും, പരിധികളും ഏർപ്പെടുത്തുന്നുണ്ട്. ഈ നിർദ്ദേശങ്ങളുടെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങളനുസരിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഈ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് പരിഗണിച്ചേയ്ക്കാം. ഈ നിയന്ത്രണനിർദ്ദേശങ്ങൾ, പുറപ്പെടുവിച്ചിട്ടുണ്ട് എന്നതിനാൽ, റിസർവ് ബാങ്ക് സഹകരണ ബാങ്കിന്‍റെ ലൈസൻസ് റദ്ദുചെയ്തുഎന്ന് കരുതരുത്. ബാങ്ക് അതിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ, നിയന്ത്രണങ്ങൾക്കു വിധേയമായി, ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതായിരിക്കും.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/179

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?