<font face="mangal" size="3px">ചൗണ്ഡേശ്വരി സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചല - ആർബിഐ - Reserve Bank of India
ചൗണ്ഡേശ്വരി സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചല്‍ ക്കരഞ്ചി, കോലാപ്പൂര്‍ - ബാങ്കിംഗ് റെഗുലേഷന് ആക്ട്, 1949 (AACS), സെക്ഷന്‍ 35A - അനുസരിച്ച് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍
സെപ്തംബര്‍ 03, 2015 ചൗണ്ഡേശ്വരി സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചല്‍ ക്കരഞ്ചി, കോലാപ്പൂര്‍ - ബാങ്കിംഗ് റെഗുലേഷന് ആക്ട്, 1949 (AACS), സെക്ഷന്‍ 35A - അനുസരിച്ച് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ 2014 ആഗസ്റ്റ് 28 - ല്‍ UBD.CO.BSD-I/D07/12.22.044/2014-15 - ല്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് കോലാപ്പൂരില്‍, ഇച്ചല്ക്കരഞ്ചിയിലെ ചൗണ്ഡേശ്വരി സഹകാരി ബാങ്ക് ലിമിറ്റഡിനെ, 2014 ആഗസ്റ്റ് 30-ന് ബിസിനസ്സ് അവസാനിക്കുന്ന സമയം മുതല്‍ ആറുമാസക്കാലത്തേയ്ക്ക് 'നിര്‍ദ്ദേശങ്ങള്‍ക്ക്' (Directions) വിധേയമാക്കിയിരുന്നു. 2015 ഫെബ്രുവരി 5-ാം തീയതി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് മുകളില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശത്തിന്റെ (Direction) പ്രാബല്യം 2015 മാര്‍ച്ച് 1 - മുതല്‍ 2015 ആഗസ്റ്റ് 31 - വരെ വീണ്ടുമൊരു ആറുമാസക്കാലത്തേയ്ക്ക് കൂടി നീട്ടിയിരുന്നു. 2014 ആഗസ്റ്റ് 28 - നും 2015 ഫെബ്രുവരി 5 - നും പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ പ്രവര്‍ത്തന വ്യാപ്തി, 2015 ജൂലൈ 31 - ന് ഭേദഗതി വരുത്തി പുറപ്പെടുവിച്ച ഉത്തരവിന് പ്രകാരം, പുനഃപരിശോധനയ്ക്ക് വിധേയമായി, 2015 സെപ്തംബര്‍ 1 - മുതല്‍ മൂന്ന് മാസക്കാലത്തേയ്ക്ക്കൂടി നീട്ടിയിരിക്കുന്നു, എന്ന വിവരം പൊതുജനങ്ങളെ അറിയിച്ചുകൊള്ളുന്നു. പരാമര്‍ശിച്ചിട്ടുള്ള ഉത്തരവിലെ മറ്റുവ്യവസ്ഥകള്ക്കും നിബന്ധനകള്‍ക്കും മാറ്റമില്ല. മേല്‍ കാണിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി 2015 ജൂലൈ 31-ലെ വിജ്ഞാപനത്തിന്റെ ഒരു കോപ്പി, പൊതുജനങ്ങള്‍ വായിച്ചറിയാന്‍ വേണ്ടി ബാങ്കിന്റെ മുമ്പില്‍ പതിയ്ക്കേണ്ടതാണ്. മേല്‍ കാണിച്ച ഭേദഗതിയെ, സഹകാരി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മെച്ചം വന്നിട്ടുണ്ട് എന്ന് റിസര്‍വ് ബാങ്കിന് ബോദ്ധ്യം വന്നുവെന്ന് ധ്വനിപ്പിക്കുന്നതായി ഒരുതരത്തിലും വ്യഖ്യാനിക്കപ്പെടാന്‍ പാടില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2015-2016/581 |