<font face="mangal" size="3">1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ & - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്ക്ക് ബാധകമായത്) 35A (1) വകുപ്പ് പ്രകാരമുള്ള ഡയറക്ഷൻ - Dr. ശിവാജിറാവു പാട്ടീൽ നിലങ്കെക്കർ അർബൻ കോ -ഓപ്പറേറ്റീവ് ലിമിറ്റഡ്, നിലങ്ക, ലാറ്റൂർ ജില്ല, മഹാരാഷ്ട്ര -കാലാവധി ദീര്ഘിപ്പിച്ചിരിക്കുന്നു
ഒക്ടോബർ 17, 2019 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്ക്ക് 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്ക്ക് ബാധകമായത്) 35A (1), 56 വകുപ്പ് പ്രകാരം ഭാരതീയ റിസര്വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് Dr. ശിവാജിറാവു പാട്ടീൽ നിലങ്കെക്കർ അർബൻ കോ-ഓപ്പറേറ്റീവ് നെ (നിലങ്ക, ലാറ്റൂർ ജില്ല, മഹാരാഷ്ട്ര) ഫെബ്രുവരി 16, 2019 ലെ പ്രവർത്തനം അവസാനിക്കുന്ന സമയം മുതൽ പൊതുജന താല്പര്യാർത്ഥം ഡയറക്ഷന് കീഴിൽ നിലനിർത്തിയിരുന്നു. ഡയറക്ഷന്റെ കാലാവധി ഒക്ടോബർ 16, 2019 മുതൽ ഏപ്രിൽ 15, 2020 വരെയുള്ള ആറുമാസ കാലയളവിലേക്ക് കൂടി ഭാരതീയ റിസര്വ് ബാങ്ക്, പുനരവലോകനത്തിന് വിധേയമായി ദീര്ഘിപ്പിച്ചിരിക്കുന്നു. ഡയറക്ഷന് കീഴിൽ ബാങ്ക് പ്രവർത്തനം തുടരുമ്പോൾ നിക്ഷേപങ്ങളുടെ പിൻവലിക്കാവുന്ന/ നിക്ഷേപിക്കാവുന്ന തുകയിൽ ചില നിയന്ത്രണങ്ങളും പരിമിതികളും ഏർപ്പെടുത്തിയിട്ടുണ്ട്. ഡയറക്ഷന്റെ വിശദാംശങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്കിന്റെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ചു നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും. ബാങ്കിനെ ഡയറക്ഷന് കീഴിൽ കൊണ്ട് വന്ന ഭാരതീയ റിസര്വ് ബാങ്കിന്റെ നടപടി കാരണം ബാങ്കിന്റെ ലൈസൻസ് റദ്ദു ചെയ്തു എന്ന് കരുതരുത്. ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നത് വരെ നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്കിടപാടുകൾ തുടർന്നും ബാങ്ക് നടത്തുന്നതാണ്. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2019-2020/972 |