<font face="mangal" size="3">ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം & - ആർബിഐ - Reserve Bank of India
ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നു- കാപ്പോൾ സഹകരണ ബാങ്ക് (മുംബൈ, മഹാരാഷ്ട്ര)
സെപ്റ്റംബർ 29, 2017 ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നു- കാപ്പോൾ സഹകരണ ബാങ്ക് (മുംബൈ, മഹാരാഷ്ട്ര) 2017 മാർച്ച് 30 ലെ ഡയറക്ടീവ് പ്രകാരം കാപ്പോൾ സഹകരണ ബാങ്ക് (മുംബൈ, മഹാരാഷ്ട്ര) 2017 മാർച്ച് 30 മുതല്‍ ഡയറക്ഷനു കീഴില്‍ ആയിരുന്നു. 1949ലെ ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ 35A(i), 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 2017 മാർച്ച് 30 ലെ ഡയറക്റ്റീവിന്റെ കാലാവധി 2018 മാർച്ച് 31 വരെയുള്ള 6 മാസ കാലയളവിലേക്ക് കൂടി പുനരവലോകത്തിന് വിധേയമായി 2017 സെപ്റ്റംബർ 25ലെ ഡയറക്റ്റീവ് അനുസരിച്ചു ദീർഘിപ്പിച്ചിരിക്കുന്ന വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി വിജ്ഞാപനം ചെയ്യുന്നു. 2017 സെപ്റ്റംബർ 25ലെ ഡയറക്ടീവിന്റെ ഒരു പകർപ്പ് പൊതു ജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷനില്‍ മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയുടെ തകർച്ചയോ മെച്ചപ്പെടലോ ആയി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. അജിത്പ്രസാദ് പത്രപ്രസ്താവന:2017-2018/895 |