<font face="mangal" size="3">1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (AACS), സെക്ഷൻ 35A പ്രകാര - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (AACS), സെക്ഷൻ 35A പ്രകാരം മുംബൈയിലെ (മഹാരാഷ്ട്ര) മറാത്ത സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ പുറപ്പെടുവിച്ച നിയന്ത്രണ നിർദ്ദേശങ്ങൾ
ഫെബ്രുവരി 28, 2017 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (AACS), സെക്ഷൻ 35A പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, (സഹകരണ സംഘങ്ങൾക്കുബാധകമാം വിധം) സെക്ഷൻ 35A പ്രകാരം, മുംബൈയിലെ മറാത്താസഹകാരിബാങ്ക് ലിമിറ്റഡിനെതിരെ, 2016 ആഗസ്റ്റ് 31 ന്, ആറുമാസക്കാലത്തേയ്ക്ക് (അതായത് 2017 ഫെബ്രുവരി 28 വരെ) നിയന്ത്രണനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് 2016 സെപ്തംബർ 07 ന് ഭേദഗതി ചെയ്തിരുന്നു. പുനരവലോകനത്തിനുവിധേയമായി, ഈ നിർദ്ദേശങ്ങൾ 2017 ഫെബ്രുവരി 28 വരെ സാധുതയുള്ളവയാണ്. നിലവിലുള്ള ഈ നിർദ്ദേശങ്ങളനുസരിച്ച്, മറ്റ് വ്യവസ്ഥകൾകൂടാതെ, ഒരു സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് അല്ലെങ്കിൽ മറ്റേതെങ്കിലും പേരിലുള്ള ഒരു നിക്ഷേപ അക്കൗണ്ടിൽ നിന്നും, ₹ 5000- ത്തിൽ കവിയാത്ത തുകമാത്രമേ, ഒരു നിക്ഷേപകനു പിൻവലിക്കാൻ അനുവാദമുള്ളൂ. മേല്പറഞ്ഞ ബാങ്കിന്റെ സാമ്പത്തിക നില പുനരവലോകനം ചെയ്തതിൽ, പൊതുജനതാല്പര്യം പരിഗണിച്ച്, മേൽകാണിച്ച നിർദ്ദേശങ്ങളിൽ ഭേദഗതിവരുത്തേണ്ടതുണ്ട് എന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കരുതുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ (1), (2) ഒപ്പം അതേ ആക്ടിലെ സെക്ഷൻ 56 എന്നിവ നൽകുന്ന അധികാരം അനുസരിച്ച് റിസർവ് ബാങ്ക് താഴെ പറയും പ്രകാരം നിർദ്ദേശിക്കുന്നു: 2016 ആഗസ്റ്റ് 31 നും, 2016 സെപ്തംബർ 7 നും മുംബൈയിലെ, മറാത്ത സഹകാരിബാങ്ക് ലിമിറ്റഡിനുമേൽ പുറപ്പെടുവിച്ചിരുന്ന, നിർദ്ദേശങ്ങളിലെ 1(i)-ാം ഖണ്ഡിക, താഴെ പറയും പ്രകാരം ഭേദഗതി ചെയ്തിരിക്കുന്നു. 'i. ഓരോ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപ അക്കൗണ്ട് അല്ലെങ്കിൽ മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ടി (അത് ഏത് പേരിലറിയപ്പെട്ടാലും) ൽ നിന്നും 20,000 (ഇരുപതിനായിരം രൂപ മാത്രം) രൂപയിൽ കവിയാത്ത തുക, ആ നിക്ഷേപകന് ബാങ്ക് നിക്ഷേപത്തിനെതിരെ എടുത്തിട്ടുള്ള വായ്പയുൾപ്പെടെയുള്ള ഏതെങ്കിലും വായ്പയോ, ജാമ്യബാദ്ധ്യതയോ ഉണ്ടെങ്കിൽ ആ തുക ആദ്യം തിരിച്ച് പിടിച്ചതിനുശേഷം, പിൻവലിക്കാൻ അനുവാദമുണ്ടായിരിക്കും. നിക്ഷേപകർക്ക് പിൻവലിക്കാനനുവദിക്കാവുന്ന തുക, ഒരു പ്രത്യേക എസ്‌ക്രോ (escrow) അക്കൗണ്ടിലോ, സെക്യൂരിറ്റികളിൽ പ്രത്യേകമായി രേഖപ്പെടുത്തിയോ, പുതുക്കിയ നിർദ്ദേശമനുസരിച്ച്, നിക്ഷേപകർക്ക് തിരിച്ചുനൽകാൻ വേണ്ടി മാത്രം, സൂക്ഷിക്കണം.' (ii) നിക്ഷേപത്തുകകളിൽ നിന്നും വായ്പകൾ തട്ടിക്കഴിയ്ക്കാൻ ബാങ്കിന് അനുവാദമുണ്ട്. ഒരു വായ്പാക്കാരന്റെ വായ്പാകരാറിന്റെ വ്യവസ്ഥകൾ അയാളുടെ ഒരു പ്രത്യേക നിക്ഷേപത്തുകയിൽ നിന്നും വായ്പാ അക്കൗണ്ടിലേക്ക് തട്ടിക്കഴിക്കാൻ സമ്മതിച്ചിട്ടുണ്ടെങ്കിൽ ആ വായ്പാ അക്കൗണ്ടിൽ നീക്കിയിരുപ്പുള്ള തുകയിലേയ്ക്ക് നിക്ഷേപത്തുക മാറ്റുന്നത് താഴെപ്പറയുന്ന അധിക വ്യവസ്ഥകൾക്ക് വിധേയമായിരിക്കും:
കൂടാതെ, ബാങ്കിനുമേലുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ 2017 ആഗസ്റ്റ് 31 വരെ ഇനിയൊരു ആറുമാസക്കാലത്തേയക്കുകൂടി നീട്ടിയിരിക്കുന്നു. 2017 ഫെബ്രുവരി 23 ലെ മേൽപ്രകാരം ദീർഘിപ്പിച്ചതിന്റെ വിജ്ഞാപനത്തിന്റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാൻവേണ്ടി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ വിധം ആർബിഐയുടെ ദീർഘിപ്പിക്കലും, ഭേദഗതികളും കാരണം, ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിൽ എന്തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് തൃപ്തികരമായി തോന്നിയതായി കരുതരുത്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2310 |