<font face="Mangal" size="3">ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം & - ആർബിഐ - Reserve Bank of India
ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍-നാസിക് ജില്ലാ ഗിർനാ സഹകാരി ബാങ്ക് (നാസിക്, മഹാരാഷ്ട്ര)
സെപ്തംബര് 21, 2017 ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം 2015 സെപ്റ്റംബർ 8 ലെ ഡയറക്ടീവ് പ്രകാരം നാസിക് ജില്ലാ ഗിർനാ സഹകാരി ബാങ്ക് (നാസിക്, മഹാരാഷ്ട്ര) 2015 സെപ്റ്റംബർ 9 ലെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതല്‍ 6 മാസത്തേയ്ക്ക് ഡയറക്ഷനു കീഴില്‍ ആയിരുന്നു. മേല്‍ സൂചിപ്പിച്ച ഡയറക്ഷന്റെ കാലാവധി 2016 മാർച്ച് 3, 2016 ഓഗസ്റ്റ് 25, 2017 മാർച്ച് 7 എന്നീ തീയതികളിലെ പരിഷ്കരിച്ച ഡയറക്ടീവ് പ്രകാരം ഓരോ തവണയും 6 മാസം വീതം ദീർഘിപ്പിച്ചിരുന്നു. ഇത് വരെ പുറപ്പെടുവിച്ച ഡയറക്റ്റീവിന്റെ തുടർച്ചയായി 2017 സെപ്റ്റംബർ 1 ലെ ഡയറക്ടീവ് പ്രകാരം കാലാവധി 2018 മാർച്ച് 9 വരെ പുനരവലോകനത്തിനു വിധേയമായി ദീര്ഘിപ്പിച്ചിരിക്കുന്നു. ഡയറക്റ്റീവിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ് 2017 സെപ്റ്റംബർ 1 ലെ ഡയറക്ടീവിന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷനില്‍ മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയുടെ തകർച്ചയോ മെച്ചപ്പെടലോ ആയി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. അജിത്പ്രസാദ് പത്രപ്രസ്താവന : 2017-2018/798 |