<font face="mangal" size="3">1949-ലെ ബാങ്കിംഗ് റഗുലേഷൻ ആകട് (എഎസി എസ്) സെക്ഷൻ 35 A പ - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആകട് (എഎസി എസ്) സെക്ഷൻ 35 A പ്രകാരം മഹാരാഷ്ട്ര നാസിക്കിലുള്ള പത്മശ്രീ ഡോ. വിത്തൽറാവു വിഖേ പട്ടീൽ സഹകരണബാങ്കിനെതിരെ പുറപ്പെടുവിച്ച നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി ദീർഘിപ്പിക്കൽ
മെയ് 17, 2019 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആകട് (എഎസി എസ്) സെക്ഷൻ 35 A 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആകട് (എഎസിഎസ്) സെക്ഷൻ 35 A സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, പൊതുജനതാല്പര്യാർത്ഥം, മഹാരാഷ്ട്ര, നാസിക്കിലുള്ള പത്മശ്രീ ഡോ. വിത്തൽറാവു വിഖേ പട്ടീൽ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ 2018 മെയ് 19 ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളുടെ കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമായി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇപ്പോൾ 2019 മേയ് 19 മുതൽ 2019 സംപ്തംബർ 17 വരെ നാലുമാസത്തേക്കുകൂടി ദീർഘിപ്പിച്ചിരിക്കുന്നു. ഉത്തരവിന്‍റെ ഒരു കോപ്പി പൊതുജനങ്ങൾ വായിച്ചറിയുവാൻവേണ്ടി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങളനുസരിച്ച്, ഈ നിർദ്ദേശങ്ങളിൽ ഭേദഗതിവരുത്തുന്നകാര്യം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പരിഗണിച്ചേക്കാം. ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു എന്നതിനാൽ, റിസർവ്ബാങ്ക്, സഹകരണ ബാങ്കിന്‍റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതായി കരുതേണ്ടതില്ല. ബാങ്കിന്‍റെ സാമ്പത്തികാവസ്ഥയിൽ പുരോഗതി നേടുന്നതുവരെ, നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ഇടപാടുകൾ തുടർന്നും നടത്തുന്നതായിരിക്കും. ഷൈലജാ സിംഗ് പ്രസ്സ് റിലീസ് 2018-2019/2705 |