RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78514455

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A, പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- പത്മശ്രീ ഡോ. വിത്തൽ റാവു വിഖേ പട്ടീൽ സഹകരണ ബാങ്ക് ലിമിറ്റഡ് നാസിക്ക്, മഹാരാഷ്ട്ര-കാലാവധി ദീർഘിപ്പിച്ചു

സെപ്തംബർ 17, 2019

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A,
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- പത്മശ്രീ ഡോ. വിത്തൽ റാവു
വിഖേ പട്ടീൽ സഹകരണ ബാങ്ക് ലിമിറ്റഡ് നാസിക്ക്, മഹാരാഷ്ട്ര-
കാലാവധി ദീർഘിപ്പിച്ചു

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, പൊതുജനതാല്പര്യം മുൻനിറുത്തി, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എ എസി എസ്) സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, മഹാരാഷ്ട്ര, നാസിക്കിലെ പത്മശ്രീ ഡോ. വിത്തൽ റാവു വിഖേ പട്ടീൽ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ, 2018 മേയ് 19 ന് ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ, നിയന്ത്രണനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇപ്പോൾ ഈ നിർദ്ദേശങ്ങൾ, പുനരവലോകനത്തിനു വിധേയമായി, 2019 സെപ്തംബർ 18 മുതൽ 2020 മാർച്ച് 17 വരെ ആറുമാസക്കാലത്തേക്കു കൂടി ദീർഘിപ്പിച്ചിരിക്കുന്നു. ഈ ഉത്തരവിന്‍റെ ഒരു കോപ്പി പൊതുജനങ്ങൾ വായിച്ചറി യുവാനായി, ബാങ്ക്മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, റിസർവ് ബാങ്ക് ഈ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് പരിഗണിച്ചേയ്ക്കാം. ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്നുള്ളതിനാൽ റിസർവ് ബാങ്ക്, സഹകരണ ബാങ്കിന്‍റെ ബാങ്കിംഗ് ലൈസൻസുറദ്ദുചെയ്തുവെന്നു കരുതേണ്ട തില്ല. ബാങ്കിന് അതിന്‍റെ സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങൾക്കു വിധേയമായി, ബാങ്കിംഗ് ബിസിനസ്സ് നടത്താവുന്നതാണ്.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/717

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?