<font face="mangal" size="3px">1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ മഹാരാഷ്ട്രാ, മുബൈയിലെ പഞ്ചാബ് ആന്‍റ് മഹാരാഷ്ട്രാ സഹകരണബാങ്ക് ലിമിറ്റഡ്
സെപ്റ്റംബർ 24, 2019 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A 2019 സെപ്റ്റംബർ 23 ലെ ഉത്തരവിലൂടെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ മഹാരാഷ്ട്രാ, മുംബൈയിലെ പഞ്ചാബ് ആന്‍റ് മഹാരാഷ്ട്രാ സഹകരണബാങ്ക് ലിമിറ്റഡിനെ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങൾ പ്രകാരം, ഒരു നിക്ഷേപകന്‍റെ ഓരോ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ കറന്‍റ് അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപഅക്കൗണ്ട (അതെന്തുപേരിലറിയ പ്പെടുന്നതായാലും) ലെ മൊത്തം നീക്കിയിരുപ്പിൽ നിന്നും, ആർബിഐ നിർദ്ദേശങ്ങ ളിലെ വ്യവസ്ഥകൾക്ക് വിധേയമായി, 1000 രൂപ (ആയിരം രൂപ മാത്രം) യിൽ കവിയാത്ത തുക മാത്രമേ പിൻവലിക്കാൻ അനുവദിക്കാവൂ. മഹാരാഷ്ട്രാ, മുബൈയിലെ പഞ്ചാബ് ആന്‍റ് മഹാരാഷ്ട്രാ സഹകരണബാങ്ക് ലിമിറ്റഡിന്, റിസർവ് ബാങ്കിന്‍റ് രേഖാമൂലമായ മുൻകൂർ അനുമതിയില്ലാതെ വായ്പകൾ അനുവദിക്കുകയോ പുതുക്കുകയോ, ഏതെങ്കിലും നിക്ഷേപങ്ങൾ നടത്തുകയോ, പുതിയ നിക്ഷേപങ്ങൾ, വായ്പകൾ എന്നിവ ഉൾപ്പെടെയുള്ളവയിലൂടെ ഏതെങ്കിലും ബാദ്ധ്യതകൾ വരുത്തുകയോ കടബാധ്യതകൾ തീർത്തോ മറ്റു രീതീകളിലോ പണം വിതരണം ചെയ്യുകയോ, 2019 സെപ്തംബർ 23 ലെ ഉത്തരവിൽ പറഞ്ഞിട്ടുള്ളവയല്ലാതെ ബാങ്കിന്‍റെ വസ്തുവകകൾ, മറ്റു ആസ്തികൾ എന്നിവ വിൽക്കാനോ കൈമാറാനോ അതിനായുള്ള കരാറുകളിലേർപ്പെടാനോ ഏതെങ്കിലും അനുരഞ്ജന പ്രക്രിയയിൽ ഏർപ്പെടാനോ, പാടില്ല. ഈ നിയന്ത്രണ നിർദ്ദേശങ്ങൾ, 2019 സെപ്തംബർ 23 ന് ബിസിനസ്സ് സമയം അവസാനിപ്പിച്ചതുമുതൽ ആറുമാസത്തേയ്ക്ക് പ്രാബല്യത്തിലുണ്ടാവും. ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്നുള്ളതിനാൽ, റിസർവ് ബാങ്ക്, സഹകരണബാങ്കിന്‍റെ ബാങ്കിംഗ് ലൈസെൻസ് റദ്ദുചെയ്തുവെന്ന് കരുതേണ്ടതില്ല. ഇനിയോരു നോട്ടീസോ ഉത്തരവോ ഉണ്ടാവുംവരെ, ബാങ്കിന്, നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ബിസിനസ്സ് നടത്താവുന്നതാണ്. സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, റിസർവ് ബാങ്ക് ഈ നിദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് പരിഗണിച്ചേയ്ക്കാം. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35 A, സബ്സെക്ഷൻ (1) ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ് ഈ നിയന്ത്രണനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ഉത്തരവിന്‍റെ ഒരു കോപ്പി, താല്പര്യമുള്ള പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/766 |