RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78509985

1949 ലെ ബാങ്കിംഗ് റഗുലേൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- മഹാരാഷ്ട്ര, മുംബൈയിലെ പഞ്ചാബ് ആന്‍റ് മഹാരാഷ്ട്ര സഹകരണബാങ്ക് ലിമിറ്റഡ്- നിക്ഷേപ അക്കൗണ്ടുകളിലെ പണം പിൻവലിക്കൽ പരിധിയിൽ ഇളവ്

സെപ്തബർ 26, 2019

1949 ലെ ബാങ്കിംഗ് റഗുലേൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള
നിയന്ത്രണ നിർദ്ദേശങ്ങൾ- മഹാരാഷ്ട്ര, മുംബൈയിലെ പഞ്ചാബ് ആന്‍റ്
മഹാരാഷ്ട്ര സഹകരണബാങ്ക് ലിമിറ്റഡ്- നിക്ഷേപ അക്കൗണ്ടുകളിലെ
പണം പിൻവലിക്കൽ പരിധിയിൽ ഇളവ്

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം, മഹാരാഷ്ട്ര, മുംബൈയിലെ, ഒരു ബഹു-സംസ്ഥാന സഹകരണ ബാങ്കായ പഞ്ചാബ് ആന്‍റ് മഹാരാഷ്ട്ര സഹകരണ ബാങ്കിനെ 2019 സെപ്തംബർ 23 ലെ DCBS. Co. BSD-1/D-1/12.22.183/19-20 നമ്പറിലുള്ള ഉത്തരവിലൂടെ 2019 സെപ്റ്റംബർ 23 ന് ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ സർവ്വവ്യാപന നിയന്ത്രണ നിർദ്ദേശങ്ങൾക്ക്, വിധേയമാക്കിയിരുന്നു. നിക്ഷേപക സുരക്ഷ മുൻനിറുത്തിയാണ് ഇപ്രകാരം ചെയ്തത്. അടുത്തകാലത്ത് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ശ്രദ്ധയിൽപ്പെട്ട ബാങ്കിന്‍റെ ആന്തരികനിയന്ത്രണങ്ങളുടെ പരാജയവും, വായ്പകളെ സംബന്ധിച്ച് ആർബിഐയ്ക്ക് സമർപ്പിക്കേണ്ടുന്ന വിവിധങ്ങളായ ഓഫ്സൈറ്റ് ജാഗ്രതാ റിപ്പോർട്ടുകളിലെ തെറ്റായതോ അപൂർണമായതോ ആയ വിവരണങ്ങളും, കാരണമാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടിവന്നത്. ഇക്കാരണങ്ങളാൽ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ സെക്ഷൻ 36AAA, സബ്സെക്ഷൻ (1), (2), ഒപ്പം സെക്ഷൻ 56 പ്രകാരം, സഹകരണബാങ്കിന്‍റെ ബോർഡിന്‍റെ അധികാരം അസ്ഥിരപ്പെടുത്തി, ഒരു അഡ്മിനിസ്ട്രേറ്റനെ നിയമിച്ചു. ഇതുസംബന്ധമായി, അഡ്മിനിസ്ട്രേറ്റർ വേണ്ട നടപടികൾ എടുക്കുന്നുണ്ട്.

അഡ്മിനിസ്ട്രേറ്റർ സമർപ്പിച്ച ബാങ്കിന്‍റെ ഏറ്റവും അവസാനത്തെ നിക്ഷേപക സ്ഥിതിയും ലിക്വിഡിറ്റി രൂപരേഖയും പരിഗണിച്ചശേഷം, നിക്ഷേപകരുടെ താല്പര്യം മുൻനിറുത്തി, ആർബിഐ ഈ നിർദ്ദേശങ്ങൾ പുനരവലോകനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ആയതനുസരിച്ച്, 2019 സെപ്റ്റംബർ 26-ലെ ഭേദഗതിചെയ്തു ഉത്തരവിൻ പ്രകാരം, ഒരു നിക്ഷേപകന് അയാളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ കറൻറ് അക്കൗണ്ട്, അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപ അക്കൗണ്ട് (അത് എതൂ പേരിലറിയപ്പെട്ടാലും) ആ അക്കൗണ്ടിലെ ആകെ നീക്കിയിരുപ്പിൽ നിന്നും 10,000/-(പതിനായിരം രൂപ) യിൽ കവിയാത്ത ( 1000 രൂപ ഇതിനുള്ളിൽ പിൻവലിച്ചിട്ടുണ്ടെങ്കിൽ അതുൾപ്പെടെ) തുക പിൻവലിക്കാൻ അനുവദിക്കാമെന്നു തീരുമാനിച്ചു. 2019 സെപ്തംബർ 23 ലെ ആർബിഐ ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും ഇങ്ങനെ തുക പിൻവലിക്കാൻ അനുവദിക്കുക. ഇപ്പറഞ്ഞ ഉത്തരവിലെ മറ്റു വ്യവസ്ഥകൾക്ക് മാറ്റമില്ല. ഈ ഇളവിന്‍റെ ഫലമായി ബാങ്കിന്‍റെ നിക്ഷേപകരിൽ അറുപത് ശതമാനത്തിലധികം പേർക്ക് അവരുടെ അക്കൗണ്ടിലെ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കും.

നിക്ഷേപകരുടെ ക്ലേശങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയാണ് മേല്പറഞ്ഞ ഇളവുകൾ അനുവദിക്കുന്നത്. റിസർവ് ബാങ്ക് സ്ഥിതിഗതികൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സഹകരണബാങ്കിലെ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി, ആർബിഐ ആവശ്യമായ തുടർനടപടികൾ എടുക്കുന്നതായിരിക്കും.

യോഗേഷ് ദയാൽ  
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് : 2019-2020/792

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?