<font face="Mangal" size="3">1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ എ സിഎസ്) സെക്ഷ - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (എ എ സിഎസ്) സെക്ഷന് 35 എ പ്രകാരമുള്ള നിയന്ത്രണ നിര്ദ്ദേശങ്ങള് - റുപ്പി സഹകരണ ബാങ്ക്, ലിമിറ്റഡ് പൂനെ, മഹാരാഷ്ട്രാ
ഫെബ്രുവരി 27, 2019 1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (എ എ സിഎസ്) സെക്ഷന് 35 എ മഹാരാഷ്ട്രാ, പുനെയിലെ റുപ്പി സഹകരണ ബാങ്ക് ലിമിറ്റഡിനെ, 2013 ഫെബ്രുവരി 21 ലെ ഉത്തരവിന് പ്രകാരം, 2013 ഫെബ്രുവരി 22 ന് ബിസിനസ്സ് സമയം അവസാനിച്ചതു മുതല് നിയന്ത്രണ നിര്ദ്ദേശങ്ങള്ക്കു വിധേയമാക്കി. തുടര്ന്ന് പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ, മുകളില് പറഞ്ഞ നിര്ദ്ദേശങ്ങളുടെ സാധുത കാലാകാലങ്ങളില് ദീര്ഘിപ്പിച്ചു. ഏറ്റവും അവസാനം ഇതിന്റെ സാധുത പുനരവലോകനത്തിനു വിധേയമായി 2018 നവംബര് 27 ന്, 2019 ഫെബ്രുവരി 28 വരെ ദീര്ഘിപ്പിച്ചു. 1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 35 എ, സബ് സെക്ഷന് (1) ഒപ്പം സെക്ഷന് 56 പ്രകാരം റിസര്വ് ബാങ്കില് നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, 2013 ഫെബ്രുവരി 21 ന് പുറപ്പെടുവിച്ചതും കാലാകാലം ഭേദഗതി വരുത്തിയതും, ഏറ്റവും അവസാനം 2019 ഫെബ്രുവരി 28 വരെ ദീര്ഘിപ്പിച്ചതുമായ നിയന്ത്രണ നിര്ദ്ദേശങ്ങളുടെ സാധുത 2019 മാര്ച്ച് 01 മുതല്, 2019 മേയ് 31 വരെ, പുനരവലോകനത്തിനു വിധേയമായി, മൂന്നു മാസക്കാലത്തേയ്ക്ക് കൂടി ദീര്ഘിപ്പിച്ചതായി, പൊതുജനങ്ങളുടെ അറിവിലേക്കായി, റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ പ്രഖ്യാപിക്കുന്നു. നിര്ദ്ദേശങ്ങളിലെ മറ്റു വ്യവസ്ഥകളും നിബന്ധനകളും മാറ്റ മില്ലാതെ തുടരും മുകളില് പറഞ്ഞിരിക്കുന്ന ദീര്ഘിപ്പിക്കല് ഉത്തരവിന്റെ ഒരു കോപ്പി, പൊതുജനങ്ങളുടെ അറിവിലേക്കായി, ബാങ്ക് മന്ദിരത്തില് പ്രദര്ശിപ്പിച്ചിട്ടുണ്ട്. മുകളില് പറഞ്ഞിരിക്കുന്ന ദീര്ഘിപ്പിക്കലും, ഭേദഗതിയും, ചെയ്തതിനാൽ സഹകരണ ബാങ്കിന്റെ സാമ്പത്തിക നിലയില് സാരമായ മെച്ചപ്പെടലുണ്ടായതായി റിസര്വ് ബാങ്കിന് ബോധ്യം വന്നിട്ടിള്ളതായി അര്ത്ഥമാക്കേണ്ടതില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2047 |