<font face="mangal" size="3">1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35എ പ്രകാരം, മഹാരാഷ്ട്ര പൂനെയിലെ റുപ്പീസഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന, നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി ദീഘിപ്പിക്കൽ
നവംബർ 26, 2020 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിൻറെ 2013 ഫെബ്രുവരി 21-ലെ UBD CO.BSD-1/D-28/12.22.218/2012-2013 നമ്പർ ഉത്തരവു പ്രകാരം, മഹാരാഷ്ട്ര, പൂനെയിലെ റുപ്പീ സഹകാരണ ബാങ്ക് ലിമിറ്റഡിനെ 2013 ഫെബ്രുവരി 22-ന് ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിയന്ത്രണങ്ങളുടെ സാധുത സമയാസമയം ദീർഘിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2020 നവംബർ 30 വരെ ആയിരുന്നു. 2. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56, (സഹകരണ സംഘങ്ങൾക്കുബാധകമാം വിധം) എന്നിവപ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, പ്രഖ്യാപിക്കുന്നതെന്തെന്നാൽ മുകളിൽ പറഞ്ഞ നിയന്ത്രണ നിർദ്ദേശങ്ങൾ, 2020 നവംബർ 24-ലെ DOR AID/D-35/12.22.218/2020-21 നമ്പർ ഉത്തരവുപ്രകാരം, 2021 ഫെബ്രുവരി 28 വരെ പ്രാബല്യത്തിലുണ്ടായിരിക്കും, എന്നാണ്. 3. പരാമർശിതമായ നിയന്ത്രണ നിർദ്ദേശങ്ങളിലെ ചട്ടങ്ങളും, നിബന്ധനകളും മാറ്റമില്ലാതെ തുടരും. മുകളിൽ പറഞ്ഞ പ്രകാരം ദീർഘിപ്പിച്ച 2020 നവംബർ 24-ലെ ഉത്തരവിന്‍റെ കോപ്പി പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 4. റിസർവ് ബാങ്ക് വരുത്തിയ ഈ ദീർഘിപ്പിക്കൽ അഥവാ ഭേദഗതിയെ സഹകരണ ബാങ്കിന്‍റെ സാമ്പത്തികനില തൃപ്തികരമായതിനാലാവാമെന്ന് റിസർവ് ബാങ്ക് കരുതുന്നതായി അർത്ഥമാക്കേണ്ടതില്ല. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2020-2021/691 |