<font face="mangal" size="3">ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (എ.എ.സി.എസ്) പ്രകാരō - ആർബിഐ - Reserve Bank of India
ബാങ്കിംഗ് റഗുലേഷന് നിയമം 1949 (എ.എ.സി.എസ്) പ്രകാരം സന്മിത്ര സഹകാരി ബാങ്ക്, മരിയാദിത്, മുംബൈ, മഹാരാഷ്ട്രക്ക് നല്കുന്ന നിയന്ത്രണ നിര്ദ്ദേശം
ജൂൺ 14, 2017 ബാങ്കിംഗ് റഗുലേഷന് നിയമം 1949 (എ.എ.സി.എസ്) പ്രകാരം സന്മിത്ര 2016 ജൂണ് 14 ന്റെ ബിസിനസ് സമയത്തിനുശേഷം ആറുമാസത്തേക്ക് സന്മിത്ര സഹകാരി ബാങ്ക്, മര്യാദിത്, മുംബൈ, മഹാരാഷ്ട്രയെ 2016 ജൂൺ 14 ന്റെ നിര്ദ്ദേശമനുസരിച്ച് പ്രത്യേക നിയന്ത്രണത്തിൽ കൊണ്ടുവന്നിരുന്നു. 2016 ഡിസംബര് 7-ന്റെ ഉത്തരവു പ്രകാരം പ്രസ്തുത നിര്ദ്ദേശത്തിന്റെ കാലാവധി 6 മാസം കൂടി നീട്ടി നല്കിയിരുന്നു. 2016 ജൂണ് 14 ലെ നിര്ദ്ദേശവും ഡിസംബർ 7 ലെ കാലാവധി നീട്ടിയ നിര്ദ്ദേശവും പുനരാലോചനയ്ക്കു വിധേയമാക്കി ജൂൺ 15 മുതൽ സെപ്തംബര് 14 വരെ മൂന്നു മാസത്തേക്കു കൂടി 2017 ജൂൺ 8 ന്റെ ഉത്തരവനുസരിച്ച് നീട്ടിയിരിക്കുന്നതായി പൊതുസജനങ്ങളുടെ അറിവിലേക്കായി വിളംബരം ചെയ്യുന്നു. മേല് സൂചിപ്പിച്ച നിര്ദ്ദേശത്തിന്റെ മറ്റ് ഉപാധികള്ക്കും നിബന്ധന കള്ക്കും മാറ്റമുണ്ടാകില്ല. 2017 ജൂണ് 8 ന്റെ മാറ്റം വരുത്തിയ നിര്ദ്ദേശത്തിന്റെ ഒരു കോപ്പി പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്കിന്റെ നോട്ടീസ് ബോര്ഡിൽ പതി പ്പിച്ചിട്ടുണ്ട്. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽ സൂചിപ്പിച്ച മാറ്റങ്ങളിൽ നിന്നും ബാങ്കിന്റെ സാമ്പത്തിക സ്ഥിതി കാര്യമായി മെച്ചപ്പെട്ടുവെന്നും അതില് റിസര്വ് ബാങ്ക് സംതൃപ്തരാണെന്നും കരുതാൻ പാടില്ലാത്തതാകുന്നു. അനിരുദ്ധ സി ജാദവ് പത്രപ്രസ്താവന 2016-2017/3375 |