<font face="mangal" size="3">1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35എ പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- മഹാരാഷ്ട്ര, പൂനെയിലെ ശിവാജിറാവു ഭോസലേ സഹകാരി ബാങ്ക് ലിമിറ്റഡ് – കാലാവധി ദീർഘിപ്പിക്കൽ
ഒക്ടോബർ 03, 2020 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ മഹാരാഷ്ട്ര, പൂനെയിലെ ശിവാജിറാവു ഭോസലേ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ, 2019 മേയ് 03-ലെ DCBS.Co.BSD-1/D-14/12.22.254/2018-19 നമ്പർ ഉത്തരവുപ്രകാരം 2019 മേയ് 04 മുതൽ ആറുമാസക്കാലത്തേക്ക് നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. 2020 ജൂലൈ 31-ലെ DOR.Co.AID/No.D-10/12.22.254/2020-21 ഉത്തരവുപ്രകാരം ഈ നിയന്ത്രണ നിർദ്ദേശങ്ങളുടെ സാധുത ഏറ്റവും ഒടുവിൽ 2020 ഒക്ടോബർ 04 വരെ ദീർഘിപ്പിച്ചിരുന്നു. 2. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാംവിധം) സെക്ഷൻ 35 എ, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം, പൊതുജനങ്ങളുടെ അറിവിലേക്കായി ഇനിപറയും പ്രകാരം വിഞ്ജാപനം ചെയ്യുന്നു. 2019 മെയ് 03-ലെ DCBS.Co.BSD-1/D-14/12.22.254/2018-19 എന്ന നമ്പരിലുള്ള ഉത്തരവു പ്രകാരം, മഹാരാഷ്ട്ര പൂനെയിലെ ശിവാജിറാവു ഭോസലെ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്നതും, കാലാകാലങ്ങളിൽ ഭേദഗതി വരുത്തുകയും, സാധുത ഏറ്റവും ഒടുവിൽ 2020 ഒക്ടോബർ 04 വരെ ദീർഘിപ്പിച്ചിരുന്നതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, പുനരവലോകനത്തിനു വിധേയമായി, 2020, സെപ്തംബർ 30-ലെ DOR.Co.AID/No.D-24/12.22.254/2020-21 ഉത്തരവുപ്രകാരം, 2020 ഒക്ടോബർ 05 മുതൽ 2020 ഡിസംബർ 04 വരെ, രണ്ടുമാസത്തേക്കും കൂടി ബാങ്കിനു ബാധകമായിരിക്കും. 3. മേൽപരാമർശിച്ചിട്ടുള്ള ഉത്തരവിലെ മറ്റു വ്യവസ്ഥകളും നിർദ്ദേശങ്ങളും മാറ്റമില്ലാതെ തുടരും. മുകളിൽ പറഞ്ഞിരിക്കുന്ന 2020 സെപ്തംബർ 30-ലെ ദീർഘിപ്പിക്കൽ വിഞ്ജാപനത്തിന്‍റെ കോപ്പി, പൊതുജനങ്ങൾ വായിച്ചറിയു വാനായി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 4. മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കൽ, ഭേദഗതികൾ എന്നിവ, ബാങ്കിന്‍റെ സാമ്പത്തിക നിലയിൽ സാരമായ അഭിവൃദ്ധി ഉണ്ടായതായി റിസർവ് ബാങ്കിനു ബോദ്ധ്യപ്പെട്ടതിനാലാണെന്ന് കരുതേണ്ടതില്ല. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2020-2021/430 |