RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78491471

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരം മഹാരാഷ്ട്രയിലെ ശ്രീഗണേഷ് സഹകാരി ബാങ്ക് ലിമിറ്റഡ് നാഷികിനുമേൽ നടപ്പിലാക്കിയ നിയന്ത്രണനിർദ്ദേശങ്ങൾ

മാർച്ച് 30 2017

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A
പ്രകാരം മഹാരാഷ്ട്രയിലെ ശ്രീഗണേഷ് സഹകാരി ബാങ്ക് ലിമിറ്റഡ്
നാഷികിനുമേൽ നടപ്പിലാക്കിയ നിയന്ത്രണനിർദ്ദേശങ്ങൾ.

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A അനുസരിച്ച് മഹാരാഷ്ട്രയിലെ ശ്രീഗണേഷ് സഹകാരി ബാങ്ക് ലിമിറ്റഡ്, നാഷികിനെ 2013 ഏപ്രിൽ മുതൽ ആറുമാസക്കാലത്തേയ്ക്ക് നിയന്ത്രണനിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളുടെ പ്രാബല്യം, 2013 സെപ്തംബർ 23, 2014 മാർച്ച് 27, 2014 സെപ്തംബർ 17, 2015 മാർച്ച 19, 2015 സെപ്തംബർ 15, 2016 മാർച്ച് 11, 2016 സെപ്തംബർ 26 എന്നീ തീയതികളിൽ, ആറുമാസകാലയളവിലേക്കായി, ഏഴുപ്രാവശ്യം ദീർഘിപ്പിച്ചിരുന്നു. കൂടാതെ 2016 ജൂലൈ 18 ലെ ഉത്തരവനുസരിച്ച് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപവരെ ഉയർത്തിയിരുന്നു. ഈ നിർദ്ദേശങ്ങൾക്ക് 2017 മാർച്ച് 29 വരെ പ്രാബല്യമുണ്ടായിരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, മേൽപ്പറഞ്ഞ ബാങ്കിന്റെ ധനസ്ഥിതി പുനരവലോകനം ചെയ്തതിൽ, മേൽപ്പറഞ്ഞ നിയന്ത്രണനിർദ്ദേശങ്ങൾ, പൊതുതാൽപ്പര്യം മുൻനിറുത്തി ഭേദഗതി വരുത്തേണ്ടത് ആവശ്യമാണെന്നു കരുതുന്നു. ആയതിനാൽ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ (1) (2), ഒപ്പം 1949-ലെ ബി ആർ ആക്ട് സെക്ഷൻ 56 പ്രകാരം ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസർവ്ബാങ്ക് താഴെക്കാണും വിധം ഉത്തരവിടുന്നു.

നാഷിക്കിലെ ശ്രീഗണേഷ് സഹകാരി ബാങ്കിനെതിരെ പുറപ്പെടുവിച്ച, 2016 ജൂലൈ 18-ലെ ഉത്തരവിലെ ഖണ്ഡിക (1) താഴെപ്പറയുംപ്രകാരം ഭേദഗതി ചെയ്യുന്നു.

ഒരു സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, അല്ലെങ്കിൽ കറന്റ് അക്കൗണ്ട്, അല്ലെങ്കിൽ സ്ഥിരനിക്ഷേപ അക്കൗണ്ട്, അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപ അക്കൗണ്ട് (അത് ഏതുപേരിലറിയപ്പെട്ടാലും) ഉള്ള ഒരു നിക്ഷേപകന് 70,000 രൂപ (എഴുപതിനായിരം മാത്രം)യിൽ കവിയാത്ത തുക ഇനിപ്പറയുന്ന വ്യവസ്ഥയിൽ പിൻവലിക്കാം. ആ നിക്ഷേപകന്, ബാങ്ക് നിക്ഷേപത്തിന്റെ ഈടിന്മേൽ ഉള്ള വായ്പ്പകൾ ഉൾപ്പെടെ, ഒരു കടക്കാരനെന്ന നിലയിലോ, ജാമ്യക്കാരനെന്ന നിലയിലോ ബാദ്ധ്യതയില്ലെങ്കിൽ മാത്രമേ ഇപ്രകാരം പിൻവലിക്കാൻ അനുവാദമുള്ളൂ. ബാദ്ധ്യതയുണ്ടെങ്കിൽ ആ തുക ആദ്യം പ്രസക്തമായ വായ്പാ അക്കൗണ്ടുകളിൽ വരവു വയ്ക്കണം. നിക്ഷേപകർക്ക് തിരിച്ചുകൊടുക്കാനുള്ള തുക, ബാങ്ക് ഒരു എസ്‌ക്രോ (Escrow) അക്കൗണ്ടിൽ സൂക്ഷിക്കുകയോ, അല്ലെങ്കിൽ സെക്യൂരിറ്റികളിൽ പ്രത്യേകം മാർക്കുചെയ്തു, പുതുക്കിയ നിർദ്ദേശങ്ങളനുസരിച്ച് നിക്ഷേപകർക്കു തിരിച്ചു നൽകാൻ വേണ്ടിമാത്രം ഉപയോഗിക്കണം.

കൂടാതെ, നാഷിക്കിലെ ശ്രീഗണേശ് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ 2013 ഏപ്രിൽ 1-നു പുറപ്പെടുവിച്ചിരുന്ന നിയന്ത്രണനിർദ്ദേശങ്ങൾ പൊതുതാൽപ്പര്യം മുൻനിർത്തി ഇനിയൊരു ആറുമാസക്കാലത്തേയ്ക്കു കൂടി ദീർഘിപ്പിക്കേണ്ടതുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു ബോദ്ധ്യം വിരിക്കുന്നു. അതിനാൽ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം, ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷിക്കിലെ ശ്രീഗണേഷ് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ 2013 ഏപ്രിൽ ഒന്നിന് പുറപ്പെടുവിച്ചിരുന്നതും, 2017 മാർച്ച് 29 വരെ പ്രാബല്യമുണ്ടായിരുന്നതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ 2017 മാർച്ച് 30 മുതൽ 2017 സെപ്തംബർ 30 വരെ, പുനരവലോകത്തിനു വിധേയമായി, ബാധകമായിരിക്കുമെന്ന്, ഇതിനാൽ ഉത്തരവിടുന്നു.

ബാങ്കിന്റ പുനരുദ്ധാരണപ്രവർത്തനങ്ങൾക്കു സഹായകമായി, ഈടുള്ളതും ക്രമമായി നടക്കുന്നതുമായ കാഷ്‌ക്രെഡിറ്റു അക്കൗണ്ടുകൾ പുതുക്കാനും, വായ്പാ തുകകൾ നിക്ഷേപങ്ങളുമായി തട്ടിച്ചുതീർക്കാനും, പുതിയ അംഗങ്ങളെ ചേർക്കാനും 2017 മാർച്ച് 24-ലെ വ്യവസ്ഥകൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി ബാങ്കിന് അനുവാദമുണ്ടായിരിക്കുന്നതാണ്.

മുകളിൽ പറഞ്ഞിട്ടുള്ള ഉത്തരവിന്റെ മറ്റുവ്യവസ്ഥകളും നിർദ്ദേശങ്ങളും മാറ്റമില്ലാതെ തുടരും.

മുകളിൽ പറഞ്ഞിട്ടുള്ള ദീർഘിപ്പിക്കലും മറ്റു ഭേദഗതികളുമടങ്ങിയ 2017 മാർച്ച് 24-ലെ ഉത്തരവിന്റെ കോപ്പി പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കലും ഭേദഗതിവരുത്തലും ബാങ്കിന്റെ ധനസ്ഥിതിയിൽ സാരവത്തായ മെച്ചപ്പെടലുണ്ടായിട്ടുണ്ടെു റിസർവ് ബാങ്കിനു ബോദ്ധ്യം വന്നിട്ടുള്ളതായി കരുതേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2618

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?