<font face="mangal" size="3px">1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A, പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ- മഹാരാഷ്ട്രാ, പൂനെയിലെ ചിഞ്ചവാഡിയിലെ ശ്രീ. ആനന്ദ് സഹകരണ ബാങ്ക് ലിമിറ്റഡ്
ജൂൺ 25, 2019 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (2019 ജൂൺ 21-ലെ ഉത്തരവിൻ പ്രകാരം) മഹാരാഷ്ട്ര പൂനെയിൽ, ചിഞ്ചവാഡിലുള്ള ശ്രീആനന്ദ് സഹകരണ ബാങ്ക് ലിമിറ്റഡിനെ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പ്രകാരം ഒരു നിക്ഷേപകൻ, അയാളുടെ ഓരോ സേവിംഗ്സ് ബാങ്ക് അല്ലെങ്കിൽ കറന്‍റ് അക്കൌണ്ട് അഥവാ ഏതെങ്കിലും നിക്ഷേപ അക്കൌണ്ടിൽ (അത് ഏതു പേരിലറിയ പ്പെട്ടാലും) നിന്നും, ആർബിഐ ഉത്തരവിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്കു വിധേയമായി, മൊത്തം നീക്കിയിരിപ്പിൽനിന്നും 1000/- രൂപ (ആയിരം രൂപ മാത്രം) മാത്രമേ പിൻവലിക്കാൻ പാടുള്ളൂ. മഹാരാഷ്ട്ര പൂനെയിലെ ചിഞ്ചവാഡിലുള്ള ശ്രീആനന്ദ് സഹകരണബാങ്ക് ലിമിറ്റഡ്, റിസർവ് ബാങ്കിന്‍റെ രേഖാമൂലമുള്ള മുൻ അനുമതിയില്ലാതെ, പുതിയ വായ്പകൾ അനുവദിക്കാൻ പാടില്ല. കൂടാതെ, പുതിയ നിക്ഷേപങ്ങൾ നടത്തുകയോ, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതുൾപ്പെടെ തുകകൾ കടംവാങ്ങി പുതിയ ബാദ്ധ്യതകൾ ഉണ്ടാക്കുകയോ, എന്തെങ്കിലും ബാദ്ധ്യതകളോ, ഉടമ്പടികളോ, തീർപ്പു കല്പിച്ച് കൊടുത്തു തീർക്കുകയോ, 2019 ജൂൺ 21-ന് പുറപ്പെടുവിച്ച ആർബിഐ ഉത്തരവിൽ പറഞ്ഞിട്ടുള്ളവയല്ലാതെ, ബാങ്കിന്‍റെ വസ്തുവകകൾ, ആസ്തികൾ എന്നിവ വിൽക്കാനോ, കൈമാറാനോ ഉള്ള ഒത്തുതീർപ്പു കളിലോ, ഏർപ്പാടുകളിലോ, ഉടമ്പടികളിലോ, പ്രവേശിക്കുകയോ ചെയ്യാൻ പാടില്ല. ഈ നിയന്ത്രണ നിർദ്ദേശങ്ങൾ 2019 ജൂൺ 25-ന് ബിസിനസ്സ് അവസാനിച്ച സമയം മുതൽ ആറുമാസക്കാലത്തേക്ക് പ്രാബല്യത്തിലു ണ്ടായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച തിനാൽ, സഹകരണ ബാങ്കിന്‍റെ ബാങ്കിംഗ് ലൈസൻസ്, ആർബിഐ റദ്ദു ചെയ്തിരിക്കു ന്നുവെന്ന് കരുതേണ്ടതില്ല. ബാങ്ക് അതിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ, നിയന്ത്രണങ്ങളോടെ, ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതാണ്. സാഹചര്യങ്ങൾക്കനുസരിച്ച്, ഈ നിയന്ത്രണങ്ങളിൽ ഭേദഗതികൾ വരുത്തുന്നകാര്യം ആർബിഐ പരിഗണിച്ചേക്കാം. ഈ നിയന്ത്രണ നിർദ്ദേശങ്ങൾ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 2019 ജൂൺ 21-ലെ ഉത്തരവിന്‍റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/3034 |