<font face="mangal" size="3">1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, (AACS) - ന്റെ സെക്ഷൻ 35A -<br> ! - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, (AACS) - ന്റെ സെക്ഷൻ 35A -
ഭിൽവാരാ ഭാരതീയ മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്,
ഭിൽവാരാ (രാജസ്ഥാൻ)
മാർച്ച് 10, 2017 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, (AACS) - ന്റെ സെക്ഷൻ 35A - 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (AACS) സെക്ഷൻ 35A, സബ്‌സെക്ഷൻ 1, ഒപ്പം സെക്ഷൻ 56-ം നൽകുന്ന അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ), ഭിൽവാരയിലെ, ഭിൽവാരാ മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ, ചില നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് എന്നു പൊതു ജനങ്ങളുടെ അറിവിലേക്കായി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിൻ പ്രകാരം, 2017 മാർച്ച് 9 - ന് ബിസിനസ്സ് സമയം അവസാനിക്കുന്നതു മുതൽ, മുകളിൽ പറഞ്ഞിട്ടുള്ള ബാങ്ക്, ആർബിഐയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ, വായ്പകൾ പുതുക്കുകയോ പുതിയവ അനുവദിക്കുകയോ, നിക്ഷേപങ്ങൾ നടത്തുകയോ, പുതിയ നിക്ഷേപങ്ങൾ സ്വീകരിച്ചോ, വായ്പകൾ വാങ്ങിയോ ബാദ്ധ്യതകളിലേർപ്പെടുകയോ, ബാദ്ധ്യതകൾ തീർത്തും അല്ലാതെയും പണം കൊടുക്കുകയോ, ഏതെങ്കിലും ആസ്തികൾ വില്ക്കുവാനും കൈമാറാനും ഉള്ള ഉടമ്പടികളിലോ ഒത്തുതീർപ്പുകളിലോ ഏർപ്പെടുകയോ (2017 മാർച്ച് 7-ാം തീയതി ആർബിഐ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ളവ ഒഴികെ) ചെയ്യാൻ പാടില്ല. ഈ വിജ്ഞാപനത്തിന്റെ കോപ്പി, താല്പര്യമുള്ള പൊതുജനങ്ങൾ വായിച്ചറിയാൻ വേണ്ടി, ബാങ്കിന്റെ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞിട്ടുള്ള ആർബിഐ നിർദ്ദേശങ്ങളിലെ വ്യവസ്ഥകൾക്ക് അനുസൃതമായി, ഒരു സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, അല്ലെങ്കിൽ കറന്റ് അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും ഡിപ്പോസിറ്റ് അക്കൗണ്ടിലുള്ള മൊത്തം നീക്കിയിരുപ്പിൽ നിന്നും 1000 രൂപയിൽ (ആയിരം രൂപ മാത്രം) കവിയാത്ത ഒരു തുക മാത്രമേ പിൻവലിക്കാൻ പാടുള്ളൂ. ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിനാൽ, ആർബിഐ, ബാങ്കിന്റെ ലൈസൻസ് റദ്ദുചെയ്തുവെന്ന് കരുതേണ്ടതില്ല. ബാങ്കിന്റെ ധനസ്ഥിതി മെച്ചപ്പെടുന്നതുവരെ, നിയന്ത്രണങ്ങളോടുകൂടി, ബാങ്കിംഗ് ഇടപാടുകൾ തുടർന്നും നടത്താം. സാഹചര്യങ്ങളനുസരിച്ച് ഈ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തുന്നകാര്യം റിസർവ് ബാങ്ക് പരിഗണിക്കും. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2427 |