RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78501999

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്)ലെ സെക്ഷൻ 35എ പ്രകാരമുള്ള ആജ്ഞാപനങ്ങൾ - ദി സികെപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര

നവംബർ 30, 2018

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്)ലെ സെക്ഷൻ 35എ പ്രകാരമുള്ള
ആജ്ഞാപനങ്ങൾ - ദി സികെപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്,
മുംബൈ, മഹാരാഷ്ട്ര

ദി സികെപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര യെ 2014 മെയ് 2-ാം തീയതിയിലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് ആജ്ഞാപനങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് 2014 ഏപ്രിൽ 30 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നൽകിയിരുന്ന ഉത്തരവുകളിലൂടെ അതത് കാലത്ത് ആജ്ഞാപനങ്ങളുടെ സാധുത ദീർഘിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ, പുനരവലോകനത്തിന് വിധേയമായി, 2018 ജൂലൈ 23 ന് പുറപ്പെടുവിച്ചിരുന്ന മാർഗ്ഗ നിർദ്ദേശത്തിന് 2018 നവംബർ 30 വരെ സാധുതയുണ്ടായിരുന്നു.

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949-ലെ സെക്ഷൻ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35എ യുടെ സബ്‌സെക്ഷൻ (1) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട്, ഭാരതീയ റിസർവ് ബാങ്ക് 2014 ഏപ്രിൽ 30ന് മേൽപ്പറഞ്ഞ ബാങ്കിന് നൽകുകയും, അതത് കാലത്ത് പരിഷ്‌ക്കരിക്കുകയും, ഒടുവിൽ 2018 നവംബർ 30 വരേയ്ക്കും സാധുത ദീർഘിപ്പിക്കുകയും ചെയ്തിട്ടുള്ള ഉത്തരവ് പുനരവലോകനത്തിന് വിധേയമായി 2018 നവംബർ 27ന് നൽകിയ ഉത്തരവ് പ്രകാരം 2018 ഡിസംബർ 01 മുതൽക്ക് 2019 ഫെബ്രുവരി 28 വരെയുള്ള മൂന്ന് മാസകാലയളവിലേയ്ക്ക് കൂടി നീട്ടിയിരിക്കുന്നതായി പൊതു ജനങ്ങളുടെ അറിവിലേയ്ക്കായി ഇതിനാൽ പരസ്യപ്പെടുത്തുന്നു.

മുകളിൽ പരാമർശിച്ചിരിക്കുന്ന പ്രകാരം സാധുതയുടെ കാലാവധി ദീർഘിപ്പിച്ചു കൊണ്ട് 2018 നവംബർ 27ന് പുറപ്പെടുവിച്ച ഉത്തരവിന്റെ ഒരു പകർപ്പ് പൊതു ജനങ്ങളുടെ പരിശോധനയ് ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

ആജ്ഞാപനങ്ങളുടെ മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കൽ/പരിഷ്‌ക്കരണം, ബാങ്കിന്റെ ധനകാര്യസ്ഥിതിയിലെ യഥാർത്ഥ്യത്തിലുള്ള പുരോഗതിയെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്കിന് ബോധ്യം വന്നിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-2019/1252

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?