<font face="mangal" size="3px">മഹാരാഷ്ട്ര, മുംബൈയിലെ ദി സികെപി സഹകരണ ബാങ്ക - ആർബിഐ - Reserve Bank of India
മഹാരാഷ്ട്ര, മുംബൈയിലെ ദി സികെപി സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ
മെയ് 31, 2019 മഹാരാഷ്ട്ര, മുംബൈയിലെ ദി സികെപി സഹകരണ ബാങ്ക് മഹാരാഷ്ട്ര, മുംബൈയിലെ ദി സികെപി സഹകരണ ബാങ്ക് ലിമിറ്റഡിനെ, ആർബിഐ യുടെ 2014 ഏപ്രിൽ 30-ലെ ഉത്തരവുപ്രകാരം, 2014 മേയ് 2 മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. തുടർന്നുള്ള ഉത്തരവുകളി ലൂടെ, ഈ നിർദ്ദേശങ്ങളുടെ സാധുത ദീർഘിപ്പിച്ചിരുന്നു. ഏറ്റവും അവസാനം 2019 ഫെബ്രുവരി 26-ലെ ഉത്തരവിൻപ്രകാരം, ഈ നിർദ്ദേശങ്ങൾക്ക്, പുനരവലോകന ത്തിനു വിധേയമായി, 2019 മെയ് 31 വരെ പ്രാബല്യമുണ്ടായിരുന്നു. പൊതുജനങ്ങളുടെ അറിവിലേക്കായി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇതിനാൽ ഉത്തരവിടുന്നതെന്തെന്നാൽ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് മുകളിൽ പറഞ്ഞിരിക്കുന്ന ബാങ്കിനെതിരെ 2014 ഏപ്രിൽ 30-ലെ ഉത്തരവിൻപ്രകാരം പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ ഭേദഗതിചെയ്തതും, സാധുത 2019 മെയ് 31 വരെ ദീർഘിപ്പിച്ച തുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, പുനരവലോകനത്തിനുവിധേയമായി, 2019 മെയ് 30-ലെ ഉത്തരവിൻപ്രകാരം, 2019 ജൂൺ 01 മുതൽ, 2019 ജൂൺ 30 വരെ ഒരുമാസ ക്കാലത്തേക്കുകൂടി ദീർഘിപ്പിച്ചിരിക്കുന്നു എന്നാണ്. മുകളിൽ പറഞ്ഞ ദീർഘിപ്പിക്കൽ രേഖപ്പെടുത്തിയ, 2019 മെയ് 30-ലെ ഉത്തരവിന്‍റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുകളിൽ കാണിച്ചിട്ടുള്ള ദീർഘിപ്പിക്കലിനേയും, ഭേദഗതിയേയും, സഹകരണ ബാങ്കിന്‍റെ സാമ്പത്തികസ്ഥിതിയിൽ എന്തെങ്കിലും മെച്ചപ്പെടൽ ഉണ്ടായിട്ടുള്ളതായി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യക്ക് ബോദ്ധ്യം വന്നതിനാലാണെന്ന് കരുതേണ്ടതില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2832 |