1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷന്ർ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ-മഹാരാഷ്ട്രാ, മുബൈയിലെ ദി സികെപി സഹകരണ ബാങ്ക് ലിമിറ്റഡ്
ജൂൺ 26, 2019 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷന്ർ 35A പ്രകാരമുള്ള നിയന്ത്രണ മഹാരാഷ്ട്രാ, മുബൈയിലെ, സികെപി സഹകരണ ബാങ്ക് ലിമിറ്റഡിനെ, 2014 ഏപ്രിൽ 30ലെ ഉത്തരവ് പ്രകാരം, 2014 മെയ് 2ന് ബിസിനസ്സ് അവസാനിപ്പിച്ചതുമുതൽ, നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളുടെ സാധുത, കാലാകാലങ്ങളിൽ, പിന്നീട് പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ ദീർഘിപ്പിച്ചിരുന്നു. ഏറ്റവും അവസാനം 2019 മെയ് 30 ലെ ഉത്തരവ് പ്രകാരം, പുനരവലോകനത്തിനു വിധേയമായി നീട്ടിയതിന് 2019 ജൂൺ 30 വരെ സാധുതയുണ്ടായിരുന്നു. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, മുകളിൽ പറഞ്ഞിരിക്കുന്ന ബാങ്കിനെതിരെ 2014 ഏപ്രിൽ 30 നു പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ ഭേദഗതി ചെയ്യപ്പെട്ടതും, ഏറ്റവും അവസാനം 2019 ജൂൺ 30 വരെ സാധുത നീട്ടിയതുമായ നിയന്ത്രണനിർദ്ദേശങ്ങൾ, പുനരവലോകനത്തിനു വിധേയമായി, 2019 ജൂൺ 24 നു പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, 2019 ജുലൈ 1 മുതൽ, 2019 സെപ്തംബർ 30 വരെ മൂന്ന് മാസത്തേയ്ക്കുകൂടി തുടർന്നും ബാധകമായിരിക്കുമെന്ന്, പൊതുജനങ്ങളുടെ അറിവിലേക്കായി പ്രഖ്യാപിച്ചുകൊള്ളുന്നു. മുകളിൽ പറഞ്ഞ ദീർഘിപ്പിക്കൽ പ്രഖ്യാപിക്കുന്ന, 2019 ജൂൺ 24 ലെ ഉത്തരവിന്‍റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്കിന്‍റെ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കലും, ഭേദഗതികളും വരുത്തി യെന്നതിനാൽ, റിസർവ് ബാങ്ക് ഇൻഡ്യയ്ക്ക്, സഹകരണ ബാങ്കിന്‍റെ സാമ്പത്തിക നിലയിൽ, കാര്യമായ മെച്ചപ്പെടൽ ഉണ്ടായതായി ബോധ്യം വന്നിട്ടുണ്ടെന്ന് കരുതേണ്ട തില്ല. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/3051. |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: