<font face="mangal" size="3px">1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 A പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ-മഹാരാഷ്ട്രാ, മുംബൈയിലെ ദി കപോൽ സഹകരണ ബാങ്ക് ലിമിറ്റഡ്- കാലാവധി ദീർഘിപ്പിക്കൽ
ജൂലൈ 31, 2019 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 A ദി കപോൽ സഹകരണ ബാങ്ക് ലിമിറ്റഡിനെ, 2017 മാർച്ച് 30 ലെ ഉത്തരവ് പ്രകാരം 2017 മാർച്ച് 30 ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ ആറുമാസക്കാലത്തേയ്ക്ക് നിയന്ത്രണനിർദ്ദേശങ്ങൾക്കു വിധേയമാക്കിയിരുന്നു. 2019 ജനുവരി 24 ലെ ഉത്തരവിലൂടെ ഈ നിർദ്ദേശങ്ങളുടെ സാധുത, 2019 ജൂലൈ 31 വരെ, കാലാ കലങ്ങളിലായി ദീർഘിപ്പിചിരുന്നു. പൊതുജനങ്ങളുടെ അറിവിലേക്കായി ഇപ്പോൾ പ്രഖ്യാപിക്കുന്നതെന്തെന്നാൽ, 1949-ലെ ബാങ്കിംഗ് റഗുലേഷൻസ് ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാം വിധം) സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, 2017 മാർച്ച് 30 ന് മേല്പറഞ്ഞ ബാങ്കിനെതിരെ പുറപ്പെടുവിച്ചതും, തുടർന്ന് അതിന്‍റെ സാധുത 2019 ജനുവരി 24-ലെ ഉത്തരവിലൂടെ ദീർഘിപ്പിച്ചതുമായ നിയന്ത്രണനിർദ്ദേശങ്ങൾ, പുനരവലോകന ത്തിനുവിധേയമായി, 2019 ആഗസ്റ്റ് 01 മുതൽ, 2020 ജനുവരി 31 വരെ തുടർന്നും പ്രാബല്യത്തിലിരിക്കുമെന്നാണ്. മേല്പറഞ്ഞ ഉത്തരവിലെ മറ്റെല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും. ഈ ദീർഘിപ്പിക്കൽ പ്രതിപാദിക്കുന്ന 2019 ജൂലൈ 23 ലെ ഉത്തരവിന്‍റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി ബാങ്ക്മന്ദിരത്തിൽ പ്രദർശിപ്പിച്ചി ട്ടുണ്ട്. മുകളിൽ വിവരിച്ചിട്ടുള്ള ആർബിഐ ഭേദഗതികളോ, ദീർഘിപ്പിക്കലോ ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയിൽ എന്തെങ്കിലും മെച്ചപ്പെടൽ ഉണ്ടായിട്ടുണ്ടെന്ന് റിസർവ് ബാങ്കിന് ബോധ്യം വന്നതിനാലാണെന്ന് കരുതേണ്ടതില്ല. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/300 |