RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78522397

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35എ പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ-മഹാരാഷ്ട്ര മുംബൈയിലെ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡ്

മാർച്ച് 28, 2019

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35എ പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ-മഹാരാഷ്ട്ര മുംബൈയിലെ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡ്

2016 ആഗസ്റ്റ് 31-ലെ ഉത്തരവിൻ പ്രകാരം, മഹാരാഷ്ട്ര മുംബൈയിലെ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡിനെ 2016 ആഗസ്റ്റ് 31 ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ നിയന്ത്രണനിർദ്ദേശങ്ങൾക്കു വിധേയമാക്കിയിരുന്നു. കാലാകാലങ്ങളിൽ ഈ നിർദ്ദേശങ്ങളുടെ സാധുത, തുടർന്നുള്ള ഉത്തരവുകളിലൂടെ, പുനരവലോകനത്തിനു വിധേയമായി, ദീർഘിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനം, 2018 നവംബർ 27 ലെ ഉത്തരവിലൂടെ ഇതിന്‍റെ സാധുത 2019 മാർച്ച് 31 വരെ നീട്ടി.

1949 ലെ ബാങ്കിംഗ് റഗുലേഷൻസ് ആക്ട് സെക്ഷൻ 35A, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രഖ്യാപികുന്ന തെന്തെന്നാൽ, 2016 ആഗസ്റ്റ് 31ന്, മേൽപ്പറഞ്ഞ ബാങ്കിനെതിരെ പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയതും, ഏറ്റവും ഒടുവിൽ സാധുത 2019 മാച്ച് 31 വരെ ദീർഘിപ്പിച്ചതുമായ ഉത്തരവ്, 2019 ഏപ്രിൽ 1 മുതൽ, 2019 സെപ്തംബർ 30 വരെ വീണ്ടും അറുമാസത്തേക്കുകൂടി, 2019 മാർച്ച് 25 ലെ ഉത്തരവിൻപ്രകാരം, ബാധകമായി രിക്കും എന്നാണ്.

2019 മാർച്ച് 25 ലെ ഉത്തരവിന്‍റെ ഒരു കോപ്പി, ബാങ്ക്മന്ദിരത്തിൽ പ്രദർശിപ്പിച്ചി ട്ടുണ്ട്.

മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കലും, ഭേദഗതിയും, ബാങ്കിന്‍റെ സാമ്പത്തികസ്ഥിതിയിൽ എന്തെങ്കിലും മെച്ചപ്പെടലുണ്ടായിട്ടുള്ളതായി റിസർവ് ബാങ്കിന് ബോധ്യം വന്നിട്ടുള്ളതിനാലാണെന്ന് കരുതേണ്ടതില്ല

അജിത്പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ് 2018-2019/2310

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?