RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78520845

ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (എ എ സി എസ്) 35 എ വകുപ്പു പ്രകാരം ദി നീഡ്സ് ഒഫ് ലൈഫ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബയ്, മഹാരാഷ്ട്രയ്ക്കു നൽകുന്ന മാർഗനിർദ്ദേശം

2020 ഏപ്രിൽ 29

ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (എ എ സി എസ്) 35 എ വകുപ്പു പ്രകാരം ദി നീഡ്സ് ഒഫ് ലൈഫ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബയ്, മഹാരാഷ്ട്രയ്ക്കു നൽകുന്ന മാർഗനിർദ്ദേശം

ദി നീഡ്സ് ഒഫ് ലൈഫ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബയ്, മഹാരാഷ്ട്ര 2018 ഒക്ടോബർ 26 ലെ ഉത്തരവ് നമ്പർ ഡിസിബിഎസ്. സിഒ.ബിഎസ്.ഡി - ഐ / ഡി - 3/12.22.163/2018 - 19 പ്രകാരം 2018 ഒക്ടോബർ 29 ലെ പ്രവർത്തനസമയത്തിനു ശേഷം ആറു മാസത്തേയ്ക്ക് ഭാരതീയ റിസർവ് ബാങ്കിന്റെ പ്രത്യേക മാർഗനിർദ്ദേശത്തിൻ കീഴിലാക്കിയിരുന്നു. 2019 ഒക്ടോബർ 16 ലെ ഉത്തരവ് നമ്പർ ഡിസിബിആർ. സിഒ. എഐഡി /നം. ഡി.-31/ 12.22.160 / 2019-20 പ്രകാരം മേൽ നിർദ്ദേശത്തിന്റെ കാലാവധി പുന: പരിശോധനയ്ക്കു വിധേയമായി 2019 ഒക്ടോബർ 16 മുതൽ 2020 ഏപ്രിൽ 29 വരെ നീട്ടിനൽകിയിരുന്നു.

2. ഈ നോട്ടിഫിക്കേഷനിലൂടെ പൊതുജനങ്ങളെ അറിയിക്കുന്ന തെന്തെന്നാൽ ഭാരതീയറിസർവ് ബാങ്കിന് 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം സെക്ഷൻ 35 എ, സബ് സെക്ഷൻ (1) പ്രകാരവും, അതിനോടൊപ്പം സെക്ഷൻ 56 പ്രകാരവും ലഭിച്ചിട്ടുള്ള അധികാരമനുസരിച്ച് 2018 ഒക്ടോബർ 26 ലെ ഉത്തരവ് നമ്പർ ഡിസിബിഎസ്.സിഒ.ബിഎസ്ഡി-ഐ/ഡി- 3/12.22.163/2018 - 19 പ്രകാരം ബാങ്കിനു നൽകിയിട്ടുള്ളതും, 2020 ഏപ്രിൽ 29 വരെ കാലാവധി നീട്ടിനൽകിയിട്ടുള്ളതുമായ മാർഗനിർദ്ദേശത്തിന്റെ കാലാവധി 2020 ഏപ്രിൽ 24 ലെ ഡിഒആർ.സിഒ. എഐഡി / ഡി - 76/12.22.160/2019-20 ഉത്തരവു പ്രകാരം, പുന: പരിശോധനയ്ക്കുവിധേയമായി 2020 ഏപ്രിൽ 30 മുതൽ 2020 ഒക്ടോബർ 31വരെ 6 മാസത്തേയ്ക്കു കൂടി നീട്ടിയിരിക്കുന്നു.

3. മേൽ സൂചിപ്പിച്ച മാർഗനിർദ്ദേശത്തിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരും. കാലാവധി നീട്ടിനൽകിയ 2020 മേയ് 24 ലെ മാർഗനിർദ്ദേശം നമ്പർ ഡിഒആർ.സിഒ. എഐഡി / നമ്പർ. ഡി - 76/12.22.160/2019-20 പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് പരിസരത്ത് പതിച്ചിട്ടുണ്ട്.

4. മേൽ സൂചിപ്പിച്ച കാലാവധി നീട്ടിനൽകൽ / പുതുക്കൽ നിർദേശം നൽകിയെന്നു കരുതി ഭാരതീയ റിസർവ് ബാങ്ക് പ്രസ്തുത ബാങ്കിന്റെ ധനസ്ഥിതിയിൽ സംതൃപ്തരാണെന്ന് കരുതാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന: 2019-2020/2286

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?