RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78475046

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം, വകുപ്പ് 35A
പ്രകാരമുള്ള ഡയറക്ഷന്‍സ് -
RS സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര

ഫെബ്രുവരി 6, 2017

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം, വകുപ്പ് 35A
പ്രകാരമുള്ള ഡയറക്ഷന്‍സ് -
RS സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര

ജൂണ്‍ 24, 2015ലെ ഉത്തരവ് പ്രകാരം RS സഹകരണ ബാങ്കിനെ (മുംബൈ, മഹാരാഷ്ട്ര)2015 ജൂണ്‍ 26 ലെ ഇടപാടുകള്‍ അവസാനിക്കുന്ന സമയം മുതല്‍ ഡയറക്ഷനു കീഴില്‍ നിലനിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിന്റെ കാലാവധി കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച ഡയറക്ടീവില്‍ കൂടി ദീര്‍ഘിപ്പിക്കുകയും അവസാനമായി 2016 സെപ്റ്റംബര്‍ 22 ലെ ഡയറക്ടീവ് വഴി 2017 മാര്‍ച്ച് 25 വരെ പുനരവലോകനത്തിനു വിധേയമായി കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തു.

RS സഹകരണ ബാങ്കിന് 2015 ജൂണ്‍ 24 ന് നല്‍കിയതും കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയതുമായ ഡയറക്ഷന്‍ 2017 ജനുവരി 31 ലെ ഡയറക്ടീവ് പ്രകാരം ഭാഗികമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു എന്നും അത് പുനരവലോകനത്തിനു വിധേയമായി 2017 മാര്‍ച്ച് 25 വരെ ബാങ്കിന് ബാധകമായിരിക്കുമെന്നും പൊതുജനങ്ങളെ അറിയിച്ചുകൊള്ളുന്നു. മാറ്റങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു:

i) വായ്പാ കരാറിന്റെ വ്യവസ്ഥയില്‍ ഇടപാടുകാരന്റെ നിക്ഷേപതുക, വായ്പ തിരിച്ചടക്കുന്നതിലേക്ക് ഉപയോഗിക്കമെന്ന വ്യവസ്ഥ ഉണ്ടെങ്കില്‍ താഴെപറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി അത്തരം ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്.

a) നിക്ഷേപതുക വായ്പയിലേക്ക് മാറ്റുന്ന ദിവസം ഇടപാടുകാരന്റെ അക്കൗണ്ട് KYC അനുസൃതമായിരിക്കണം.

b) ഗാരന്റര്‍, ജാമ്യക്കാര്‍ അതുപോലുള്ള മറ്റു കക്ഷികള്‍ എന്നിവരുടെ നിക്ഷേപം ഈ ആവശ്യത്തിന് ഉപയോഗിക്കുവാന്‍ പാടില്ല.

c) വായ്പ നിഷ് ക്രിയ ആസ്ഥി ആസ്തി ആകാന്‍ സാധ്യതയുള്ള അവസരത്തില്‍ നിക്ഷേപകന്റെ സമ്മതത്തിനായി നോട്ടീസ് നല്‍കിക്കൊണ്ട് നിക്ഷപതുക വായ്പയിലേക്ക് മാറ്റാവുന്നതാണ്. അതേസമയം കാലാകാലങ്ങളില്‍ മുടക്കമില്ലാതെ തിരിച്ചടവുള്ള വായ്പാ അക്കൗണ്ടിലേക്ക് നിക്ഷേപം ക്രമീകരിക്കുന്നതിനു മുമ്പ് നിക്ഷേപകന്റെയും വായ്പ എടുത്ത വ്യക്തിയുടെയും രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമാണ്.

d) കോടതിയോ മറ്റു നിയമപരമായ സ്ഥാപനങ്ങളോ പുറപ്പെടുവിക്കുന്ന അറ്റാച്ച്മെന്റ് ഉത്തരവുകള്‍, നിരതദ്രവ്യതുക, ട്രസ്റ്റുകളുടെ നിക്ഷേപമോ മറ്റു കക്ഷികള്‍ക്ക് അവകാശമുള്ള നിക്ഷേപം, എന്നീ നിയന്ത്രണ വിധേയമായ നിക്ഷേപങ്ങള്‍ വായ്പ തുകയിലേക്ക് വരവുവയ്ക്കുവാന്‍ പാടുളളതല്ല.

മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളും ദീര്‍ഘിപ്പിക്കലും സൂചിപ്പിച്ചുകൊണ്ടുള്ള 2017 ജനുവരി 31 ലെ ഡയറക്ടീവിന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസര്‍വ് ബാങ്കിന്റെ ഈ നടപടി കാരണം ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ അഭിവൃദ്ധിയുണ്ടായെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു എന്ന് അര്‍ത്ഥമാക്കരുത്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2016-2017/2102

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?