മഹാരാഷ്ട്രയിലെ, ആർ എസ് സഹകരണബാങ്ക് ലിമിറ്റഡ്, മുംബൈയ് ക്കെതിരെ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ
മാർച്ച് 26, 2017 മഹാരാഷ്ട്രയിലെ, ആർ എസ് സഹകരണബാങ്ക് ലിമിറ്റഡ്, മുംബൈയ് 2015 ജൂൺ 24 ലെ ഉത്തരവിൻ പ്രകാരം, മഹാരാഷ്ട്രയിലെ ആർ എസ് സഹകരണബാങ്ക് ലിമിറ്റഡ്, മുംബൈയെ, 2015 ജൂൺ 26 മുതൽ നിയന്ത്രണനിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ, നിയന്ത്രണനിർദ്ദേശങ്ങളുടെ പ്രാബല്യം കാലാകാലങ്ങളിൽ ദീർഘിപ്പിക്കുകയും, ഭേദഗതി ചെയ്യുകയുമുണ്ടായി. ഏറ്റവും ഒടുവിൽ 2017 ജനുവരി 31-നാണ്, 2017 മാർച്ച് 25 വരെ, പുനരവലോകനത്തിന് വിധേയമായി, പ്രാബല്യത്തിൽ ഇരിക്കത്തക്കവണ്ണം, അപ്രകാരം ചെയ്തത്. മഹാരാഷ്ട്രയിലെ, ആർ. എസ്. സഹകരണബാങ്ക് ലിമിറ്റഡ്, മുംബൈയ്‌ക്കെതിരെ 2015 ജൂൺ 24 ന് ദീർഘിപ്പിക്കുകയും, കാലാകാലങ്ങളിൽ ഭേദഗതികൾ വരുത്തുകയും ചെയ്ത ഉത്തരവിന്റെ കാലാവധി, 2017 മാർച്ച് 26 മുതൽ, 2017 സെപ്തംബർ 25 വരെ, പുനരവലോകനത്തിനുവിധേയമായി, 2017 മാർച്ച് 20-ാം തീയതി നീട്ടിയിരിക്കുന്നതായി ഇതിനാൽ പൊതുജനങ്ങളെ അറിയിച്ചുകൊള്ളുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന ഭേദഗതികൾ രേഖപ്പെടുത്തിയ, 2017 മാർച്ച് 20-ലെ ഉത്തരവിന്റെ ഒരു കോപ്പി പൊതുജനങ്ങൾ വായിച്ചറിയുവാൻവേണ്ടി ബാങ്ക്മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വരുത്തിയ, മുകളിൽ പറഞ്ഞിരിക്കുന്ന ഭേദഗതികളെ, ബാങ്കിന്റെ ധനസ്ഥിതിയിൽ സാരവത്തായ അഭിവൃദ്ധി ഉണ്ടായിട്ടുണ്ടെന്ന് റിസർവ് ബാങ്കിന് തൃപ്തിവന്നിട്ടുള്ളതായി കരുതേണ്ടതില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2569 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: