<font face="mangal" size="3">ബാങ്കിങ് റെഗുലേഷൻ നിയമം , 1949 (AACS ) വകുപ്പ് 35 A പ്രകാരം - ആർബിഐ - Reserve Bank of India
ബാങ്കിങ് റെഗുലേഷൻ നിയമം , 1949 (AACS ) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍-R S സഹകരണ ബാങ്ക്, മുംബൈ, മഹാരാഷ്ട്ര
സെപ്തംബര് 26, 2017 ബാങ്കിങ് റെഗുലേഷൻ നിയമം , 1949 (AACS ) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍-R S സഹകരണ ബാങ്ക്, മുംബൈ, മഹാരാഷ്ട്ര. 2015 ജൂൺ 24 ലെ ഡയറക്ടീവ് പ്രകാരം R S സഹകരണ ബാങ്ക് (മുംബൈ, മഹാരാഷ്ട്ര) 2015 ജൂൺ 26 ലെ ഇടപാടുകൾ അവസാനിയ്ക്കുന്ന സമയം മുതല്‍ മുതല്‍ ഡയറക്ഷനു കീഴില്‍ ആയിരുന്നു. ഈ നടപടി കാലാകാലങ്ങളിൽ പരിഷ്കരിക്കുകയും 2017 മാർച്ച് 20 ലെ ഡയറക്റ്റീവ് പ്രകാരം കാലാവധി, പുനരവലോകനത്തിനു വിധേയമായി, 2017 സെപ്റ്റംബർ 25 വരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വരെ പുറപ്പെടുവിച്ച ഡയറക്റ്റീവിന്റെ തുടർച്ചയായി 2017 സെപ്റ്റംബർ 20ലെ ഡയറക്ടീവ് പ്രകാരം കാലാവധി 2017 സെപ്റ്റംബർ 26 മുതൽ 2018 ജനുവരി 25 വരെയുള്ള നാലു മാസ കാലയളവിലേക്ക്, പുനരവലോകനത്തിനു വിധേയമായി, ദീര്ഘിപ്പിച്ചിരിക്കുന്നു. 2017 സെപ്റ്റംബർ 20 ലെ ഡയറക്ടീവിന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷനില്‍ മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയുടെ തകർച്ചയോ മെച്ചപ്പെടലോ ആയി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. അജിത്പ്രസാദ് പത്രപ്രസ്താവന:2017-2018/840 |