<font face="mangal" size="3">1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം, വകുപ്പ് 35A പ്രക! - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം, വകുപ്പ് 35A പ്രകാരമുള്ള ഡയറക്ഷന്സ് - RS സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര
ജനുവരി 25, 2018 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം, വകുപ്പ് 35A പ്രകാരമുള്ള ജൂണ് 24, 2015ലെ ഉത്തരവ് പ്രകാരം RS സഹകരണ ബാങ്കിനെതിരെ (മുംബൈ, മഹാരാഷ്ട്ര)2015 ജൂണ് 26 ലെ ഇടപാടുകള് അവസാനിക്കുന്ന സമയം മുതല് ഡയറക്ഷനു കീഴില് നിലനിര്ത്തിയിരിക്കുകയായിരുന്നു. ഇതിന്റെ കാലാവധി കാലാകാലങ്ങളില് പുറപ്പെടുവിച്ച ഡയറക്ടീവില് കൂടി ദീര്ഘിപ്പിക്കുകയും അവസാനമായി 2017 സെപ്റ്റംബര് 20 ലെ ഡയറക്ടീവ് വഴി 2018 ജനുവരി 25 വരെ പുനരവലോകനത്തിനു വിധേയമായി കാലാവധി ദീര്ഘിപ്പിക്കുകയും ചെയ്തു. ബാങ്കിംഗ് റഗുലേഷന് നിയമം 1949 ലെ വകുപ്പ് 35 എ പ്രകാരം ഭാരതീയ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ ഡയറക്ഷൻ പുറപ്പെടുവിച്ചത്. RS സഹകരണ ബാങ്കിന് 2015 ജൂണ് 24ന് നല്കിയതും കാലാകാലങ്ങളില് മാറ്റങ്ങള് വരുത്തിയതുമായ ഡയറക്ഷന് 2018 ജനുവരി 19ലെ ഡയറക്ടീവ് പ്രകാരം പുനരവലോകനത്തിനു വിധേയമായി 2018 ജനുവരി 26 മുതൽ 2018 ജൂലൈ 25 വരെ ബാങ്കിന് ബാധകമായിരിക്കുമെന്നും പൊതുജനങ്ങളെ അറിയിച്ചുകൊള്ളുന്നു. 2018 ജനുവരി 19ലെ ഡയറക്ടീവിന്റെ ഒരു പകര്പ്പ് പൊതു ജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസര്വ് ബാങ്കിന്റെ ഈ നടപടി കാരണം ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില് കാര്യമായ അഭിവൃദ്ധിയുണ്ടായെന്ന് റിസര്വ് ബാങ്ക് കരുതുന്നു എന്ന് അര്ത്ഥമാക്കരുത്. അനിരുദ്ധ.ഡി.യാദവ് പത്രപ്രസ്താവന: 2016-2017/2033 |