<font face="mangal" size="3px">ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ലെ സെക്ഷൻ 35 Ŏ - ആർബിഐ - Reserve Bank of India
ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ലെ സെക്ഷൻ 35 എ പ്രകാരമുള്ള ആജ്ഞാപനങ്ങൾ - ദി ആർ.എസ്.കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര
ജനുവരി 25, 2019 ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ലെ സെക്ഷൻ 35 എ പ്രകാരമുള്ള ആജ്ഞാപനങ്ങൾ - ദി ആർ.എസ്.കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര 2015 ജൂൺ 24 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ദി ആർ.എസ്.കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്രയെ 2015 ജൂൺ 26 ലെ ബിസിനസ് അവസാനിച്ച സമയം മുതൽക്ക് ആജ്ഞാപനങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നു. ഈ ആജ്ഞാപനങ്ങളുടെ സാധുത അതത് കാലത്ത് നീട്ടിക്കൊടുക്കുകുയും ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി 2018 ജൂലൈ 02ന് പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം, പുനരവലോകനത്തിന് വിധേയമായി 2019 ജനുവരി 25 വരെ സാധുത നീട്ടിക്കൊടുത്തിരുന്നു. ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 56 നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35 എ യുടെ സബ്‌സെക്ഷൻ (1) പ്രകാരം നിക്ഷിപ്തമാ യിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2015 ജൂൺ 24ന് ദി ആർ.എസ്.കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്രയുടെ പേരിൽ പുറപ്പെടുവിക്കുകയും, അതത് കാലത്ത് ഭേദഗതി ചെയ്യുകയും ചെയ്ത്, 2018 ജൂലൈ 02ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഏറ്റവുമൊടുവിൽ 2019 ജനുവരി 25 വരേയ്ക്കും നീട്ടിക്കൊടുത്തിരുന്ന ആജ്ഞാപനങ്ങളുടെ സാധുത, 2019 ജനുവരി 16 ന് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം തുടർന്നും 2019 ജനുവരി 26 മുതൽക്ക് 2019 മെയ് 25 വരെയുള്ള നാല് മാസത്തേയ്ക്ക് കൂടി, പുനരവലോകനത്തിന് വിധേയമായി തുടരുന്നതാണെന്ന വിവരം പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ഇതിനാൽ പരസ്യപ്പെടുത്തുന്നു. മുകളിൽ പരാമർശിച്ച ഭേദഗതികൾ പരസ്യപ്പെടുത്തിക്കൊണ്ട് 2019 ജനുവരി 16ന് പുറപ്പെടുവിച്ച ഉത്തരവിന്റെ ഒരു പകർപ്പ് പൊതുജനങ്ങൾക്ക് പരിശോധിക്കാനായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസർവ് ബാങ്കിന്റെ മുൻപ്രസ്താവിച്ച ഭേദഗതികൾ, മുകളിൽപ്പറഞ്ഞ ബാങ്കിന്റെ ധനകാര്യ സ്ഥിതിയിലെ യഥാർത്ഥത്തിലുള്ള പുരോഗതിയെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്കിന് ബോധ്യം വന്നു എന്ന് സൂചിപ്പിക്കുന്ന ഒന്നായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. ഷൈലജാ സിംഗ് പ്രസ്സ് റിലീസ്: 2018-2019/1744 |