<font face="mangal" size="3px">യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്കിന് ബാങ്കിŏ - ആർബിഐ - Reserve Bank of India
യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്കിന് ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്)ലെ സെക്ഷൻ 35എ പ്രകാരം നൽകിയിരുന്ന ആജ്ഞാപനങ്ങൾ - കാലാവധി ദീർഘിപ്പിക്കൽ
ജനുവരി 22, 2019 യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്കിന് ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്)ലെ ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 56 നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35 എ യുടെ സബ്‌സെക്ഷൻ (1) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക് പൊതു താത്പര്യാർത്ഥം യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ബഗ്നൻ സ്റ്റേഷൻ റോഡ് (നോർത്ത്), പി.ഒ. ബഗ് നൻ, ഹൗറ ജില്ല, പിൻകോഡ്-711 303, വെസ്റ്റ് ബംഗാൾന്റെ പേർക്ക് 2018 ജൂലൈ 18 ലെ ബിസിനസ് അവസാനിച്ച സമയം മുതൽക്ക് 2019 ജനുവരി 18 വരെയ്ക്കും സാധുതയുള്ള ആജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ ഭാരതീയ റിസർവ് ബാങ്ക് പൊതുതാൽ പര്യാർത്ഥം ആജ്ഞാപനങ്ങളുടെ കാലാവധി 2019 ജനുവരി 19 മുതൽ 2019 ജൂലൈ 18 വരെയുള്ള ആറ് മാസക്കാലത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചിരിക്കുന്നു. ഭാരതീയ റിസർവ് ബാങ്ക് മുകളിൽ പരാമർശിച്ചിരിക്കുന്ന ആജ്ഞാപനങ്ങൾ പുറപ്പെടുവിച്ച നടപടിയെ ബാങ്കിങ് ലൈസൻസിന്റെ റദ്ദാക്കലായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. ബാങ്കിന്റെ ധനകാര്യസ്ഥിതി മെച്ചപ്പെടുന്നത് വരെ നിയന്ത്രണങ്ങളോടെ അത് തുടർന്നും ബാങ്കിങ് ഇടപാടുകൾ നടത്തുന്നതായിരിക്കും. അതത് കാലത്തെ സാഹചര്യങ്ങളനുസരിച്ച് ഈ ആജ്ഞാപനങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് ഭാരതീയ റിസർവ് ബാങ്ക് പരിഗണി ക്കുന്നതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ്: 2018-2019/1712 |