<font face="mangal" size="3px">1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എഎസിഎസ്) സെക്ഷ - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (എഎസിഎസ്) സെക്ഷന് 35A അനുസരിച്ചുള്ള നിയന്ത്രണ നിര്ദ്ദേശങ്ങള്-മഹാരാഷ്ട്രാ ഒസ്മനാബാദിലെ വസന്ത് ദാദാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡ്
മാര്ച്ച് 14, 2019 1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (എഎസിഎസ്) സെക്ഷന് 35A അനുസരിച്ചുള്ള പൊതുതാല്പര്യം പരിഗണിച്ച് റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ, 1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (എഎസിഎസ്) സെക്ഷന് 35A സബ്സെക്ഷന് (1) പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് മഹാരാഷ്ട്ര ഒസ്മനാബാദിലെ വസന്ത് ദാദാ നഗരി സഹകാരിബാങ്ക് ലിമിറ്റഡിന് 2017 നവംബര് 13 ബിസിനസ്സ് സമയം അവസാനിച്ചതുമുതല് നിയന്ത്രണനിര്ദ്ദേശങ്ങള് പുറപ്പെടുവി ച്ചിരുന്നു. ഈ നിര്ദ്ദേശങ്ങള് 2019 മാര്ച്ച് 14 മുതല് 2019 ജൂണ് 13 വരെ മൂന്നുമാസ കാലാവധിയിലേക്ക് ഇപ്പോള് തുടര്ന്നും ദീര്ഘിപ്പിച്ചിരിക്കുന്നു. ഈ നിയന്ത്രണ നിര്ദ്ദേശങ്ങള് നിക്ഷേപങ്ങള് സ്വീകരിക്കന്നതിലും പിന്വലിക്കുന്നതിലും ചില പരിമിതികളും ഉയര്ന്ന പരിധികളും നിശ്ചയിച്ചിട്ടുണ്ട്. പൊതുജനങ്ങളില് താല്പര്യമുള്ളവര്ക്കു വായിച്ചറിയുവാന് വേണ്ടി വിശദമായ നിര്ദേശങ്ങള് ബാങ്ക് മന്ദിരത്തില് പ്രദര്ശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങളനുസരിച്ച് റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ ഈ നിര്ദ്ദേശങ്ങളില് ഭേദഗതികള് വരുത്തുന്നത് പരിഗണിച്ചേയ്ക്കാം. ഈ നിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചി ട്ടുള്ളതുകൊണ്ട് റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ ബാങ്കിംഗ് ലൈസന്സ് റദ്ദാക്കുന്നുവെന്ന് കുരുതേണ്ടതില്ല. ബാങ്കിന് അതിന്റെ സാമ്പത്തികനിലമെച്ചപ്പെടുന്ന തുവരെ പരിമിതികള്ക്കു വിധേയമായി ബാങ്കിംഗ് ഇടപാടുകള് തുടര്ന്നും നടത്താവുന്നതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2190 |