<font face="mangal" size="3">1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട്, (എഎസിഎസ്) സെക്ഷ - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട്, (എഎസിഎസ്) സെക്ഷന് 35A പ്രകാരമുള്ള നിയന്ത്രണ നിര്ദ്ദേശങ്ങള്-മഹാരാഷ്ട്രയില് ഒസ്മനാബാദിലുള്ള വസന്ത്ദാദാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡ് കാലാവധി ദീര്ഘിപ്പിക്കല്
നവംബര് 5, 2018 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട്, (എഎസിഎസ്) സെക്ഷന് 35A പ്രകാരമുള്ള റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ, പൊതുതാല്പര്യം മുന്നിര്ത്തി, മഹാരാഷ്ട്രയില് ഒസ്മനാബാദിലെ വസന്ത്ദാദാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ, 2017 നവംബര് 13-ന് ബിസിനസ്സ് അവസാനിച്ച സമയം മുതല്, 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 35A, സബ്സെക്ഷന് (1) പ്രകാരം ആര്.ബി.ഐ.യില് നിക്ഷിപ്തമായ അധികാരമുപയോഗിച്ച്, നിയന്ത്രണ നിര്ദ്ദേശങ്ങള് പുറപ്പെടുവി ച്ചിരുന്നു. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ, ഈ നിയന്ത്രണ നിര്ദ്ദേശങ്ങള് 2018 നവംബര് 14 മുതല് 2019 മാര്ച്ച് 13 വരെ നാലുമാസത്തേയ്ക്കുകൂടി ദീര്ഘിപ്പി ച്ചിരിക്കുന്നു. ഈ നിര്ദ്ദേശങ്ങള്, നിക്ഷേപങ്ങള് പിന്വലിക്കുന്നതിനും, സ്വീകരിക്കു ന്നതിനും ചില പരിധികള് ഏര്പ്പെടുത്തുന്നുണ്ട്. താല്പര്യമുള്ള പൊതുജനങ്ങള് വായിച്ചറിയു വാന്വേണ്ടി വിശദമായ നിര്ദ്ദേശങ്ങള് ബാങ്ക്മന്ദിരത്തില് പ്രദര്ശി പ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങളനുസരിച്ച് റിസര്വ്ബാങ്ക് ഈ നിര്ദ്ദേശങ്ങള് ഭേദഗതി ചെയ്യുന്നത് പരിഗണിച്ചേയ്ക്കാം. ഈ നിയന്ത്രണ നിര്ദ്ദേശങ്ങളെ ബാങ്കിനുള്ള ബാങ്കിംഗ് ലൈസന്സ് റിസര്വ്ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കിയെന്നരീതിയില് കരുതേണ്ടതില്ല. ബാങ്കിന് അതിന്റെ സാമ്പത്തികനില മെച്ചമാകുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ഇടപാടുകള് നടത്താവുന്നതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/1053 |