<font face="mangal" size="3px">പഞ്ചാബ്, പത്താൻകോട്ടിലെ ഹിന്ദു സഹകരണ ബാങ്ക" - ആർബിഐ - Reserve Bank of India
പഞ്ചാബ്, പത്താൻകോട്ടിലെ ഹിന്ദു സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു
സെപ്തംബർ 27, 2019 പഞ്ചാബ്, പത്താൻകോട്ടിലെ ഹിന്ദു സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ പഞ്ചാബ്, പത്താൻകോട്ടിലെ ഹിന്ദു സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, പൊതുതാല്പര്യം പരിഗണിച്ച്, പഞ്ചാബ്, പത്താൻകോട്ടിലെ ഹിന്ദുസഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ 2019 മാർച്ച് 25 ബിസിനസ്സ് അവസാനിച്ച സമയം മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചി രുന്നു. ഈ നിർദ്ദേശങ്ങൾ ചില ഭേദഗതികളോടെ ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുന്നു. 2020 മാർച്ച് 24 വരെ ഇത് ബാധകമായിരിക്കും. ദീർഘിപ്പിച്ച നിയന്ത്രണ നിർദ്ദേശങ്ങളുടെ കോപ്പി ബാങ്കിന്‍റെ ഹെഡ്ഓഫീസിലും, ശാഖകളിലും മറ്റു ബിസിനസ്സ് ഇടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് : 2019-2020/801 |