<font face="mangal" size="3px">വെസ്റ്റ് ബംഗാൾ, ബഗ് നാനിൽ, യുണൈറ്റഡ് സഹകരണ ബാ& - ആർബിഐ - Reserve Bank of India
വെസ്റ്റ് ബംഗാൾ, ബഗ് നാനിൽ, യുണൈറ്റഡ് സഹകരണ ബാങ്ക് ലിമിറ്റഡി നെതിരെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A പ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു
ജൂലൈ 12, 2019 വെസ്റ്റ് ബംഗാൾ, ബഗ് നാനിൽ, യുണൈറ്റഡ് സഹകരണ ബാങ്ക് ലിമിറ്റഡി 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, പൊതുതാല്പര്യം മുൻനിറുത്തി, യുണൈറ്റഡ് സഹകരണബാങ്ക് ലിമിറ്റഡി ബ്രഗ് നാൻ സ്റ്റേഷൻ റോഡ്, (നോർത്ത്) പി.ഒ. ബഗ് നാൻ, ഡിസ്ട്രിക്ട് ഹൌറാ, 711303, വെസ്റ്റ് ബംഗാൾ)നെതിരെ 2018 ജൂലൈ 18-ന് ബിസിനസ്സ് അവസാനിച്ച സമയം മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കാലാകാലങ്ങളിൽ ഇതിന് ഭേദഗതി വരുത്തി, ഏറ്റവും ഒടുവിൽ 2019 ജൂലൈ 18 വരെ ദീർഘിപ്പിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, പൊതുതാല്പര്യം മുൻനിറുത്തി, ഈ നിയന്ത്രണനിർദ്ദേശങ്ങൾ, 2019 ജൂലൈ 19 മുതൽ, 2019 ഒക്ടോബർ 18 വരെ മൂന്നു മാസത്തേക്കുകൂടി ദീർഘിപ്പിച്ചു. ഈ ഉത്തരവിന്‍റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്നുള്ളതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ബാങ്കിന്‍റെ ബാങ്കിംഗ് ലൈസൻസ് റദ്ദുചെയ്തിരിക്കുന്നു എന്നു കരുതേണ്ടതില്ല. ബാങ്ക് അതിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നതാണ്. സാഹചര്യങ്ങളുടെ അടിസ്ഥാന ത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കാലകാലങ്ങളിൽ ഈ നിയന്ത്രണങ്ങളിൽ ഭേദഗതികൾ വരുത്തുന്ന കാര്യം പരിഗണിച്ചേക്കാം. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/139 |