<font face="mangal" size="3px">1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 A, ഒപ്പം സെക്ഷൻ 56 പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ -ഡോ. ശിവാജിറാവു പട്ടീൽ നിലങ്കേക്കർ സഹകരണ ബാങ്ക് ലിമിറ്റഡ് (മഹാരാഷ്ട്ര) സർവ്വ വ്യാപന നിയന്ത്രണ നിർദ്ദേശങ്ങളുടെ ദീർഘിപ്പിക്കൽ.
ആഗസ്റ്റ് 16, 2019 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 A, ഒപ്പം 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 A, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, പൊതുജനതാല്പര്യം മുൻനിറുത്തി, മഹാരാഷ്ട്ര, ലത്തുറിലുള്ള ഡോ. ശിവാജിറാവു പട്ടീൽ നിലങ്കേക്കർ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ, 2019 ഫെബ്രുവരി 16 ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ 2019 ആഗസ്റ്റ് 15 വരെ, ആറുമാസക്കാലത്തേക്ക് നിയന്ത്രണനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഇപ്പോൾ, ആ നിയന്ത്രണ നിർദ്ദേശങ്ങളെ 2019 ആഗസ്റ്റ് 16 മുതൽ, 2019 ഒക്ടോബർ 15 വരെ രണ്ടുമാസക്കാലത്തേ ക്കുകൂടി ദീർഘിപ്പിച്ചിരിക്കുന്നു. ഈ നിർദ്ദേശങ്ങൾ ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും, പിൻവലിക്കുന്നതിനും ചില നിയന്ത്രണങ്ങളും, പരിധികളും നിശ്ചയിക്കുന്നുണ്ട്. നിർദ്ദേശങ്ങളുടെ വിശദവിവരങ്ങൾ, താല്പര്യമുള്ള പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക്മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, റിസർവ് ബാങ്ക്, ഈ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് പരിഗണിച്ചേക്കാം. ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്നുള്ളതിനാൽ, സഹകരണ ബാങ്കിന്‍റെ, ബാങ്കിംഗ് ലൈസൻസ് റദ്ദുചെയ്തുവെന്ന് കരുതേണ്ടതില്ല. ബാങ്കിന്‍റെ സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ നിയന്ത്രണ ങ്ങൾക്കുവിധേയമായി, ബാങ്കിംഗ് ബിസിനസ്സ് തുടർന്നും നടത്താം. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/457 |