<font face="mangal" size="3px">മഹാരാഷ്ട്ര മുംബൈയിലെ സിറ്റി സഹകരണ ബാങ്കിനœ - ആർബിഐ - Reserve Bank of India
മഹാരാഷ്ട്ര മുംബൈയിലെ സിറ്റി സഹകരണ ബാങ്കിനെതിരെ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ-കാലാവധി ദീർഘിപ്പിക്കൽ
ഏപ്രിൽ 16, 2019 മഹാരാഷ്ട്ര മുംബൈയിലെ സിറ്റി സഹകരണ ബാങ്കിനെതിരെ, 1949-ലെ 2018 ഏപ്രിൽ 17-ലെ ഉത്തരവിൻപ്രകാരം, മുംബൈയിലെ സിറ്റി സഹകരണ ബാങ്ക് ലിമിറ്റഡിനെ 2018 ഏപ്രിൽ 17-ന് ബിസിനസ്സ് അവസാനിച്ച സമയം മുതൽ ആറുമാസക്കാലത്തേക്ക് നിയന്ത്രണനിർദ്ദേശങ്ങൾക്കു വിധേയമാക്കിയിരുന്നു. ഈ നിയന്ത്രണനിർദ്ദേശങ്ങളുടെ സാധുത കാലാകാലങ്ങളിൽ ദീർഘിപ്പിച്ചിരുന്നു. ഏറ്റവും അവസാനം 2018 ഒക്ടോബർ 15-ലെ ഉത്തരവിൻ പ്രകാരം, 2019 ഏപ്രിൽ 17 വരെ ആയിരുന്നു ദീർഘിപ്പിച്ചിരുന്നത്. പൊതുജനങ്ങളുടെ അറിവിലേക്കായി റിസർവ്ബാങ്ക് ഓഫ് ഇന്ത്യ അറിയിക്കുന്ന തെന്തെന്നാൽ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാംവിധം) സെക്ഷൻ 35A, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം ആർ ബി ഐ യിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, 2018 ഏപ്രിൽ 17-ലെ ഉത്തരവിൻ പ്രകാരം, മുംബൈയിലെ സിറ്റി സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ ഭേദഗതി ചെയ്യപ്പെട്ടതും, സാധുത 2019 ഏപ്രിൽ 17 വരെ ദീർഘിപ്പിക്കപ്പെട്ടതുമായ നിയന്ത്രണനിർദ്ദേശങ്ങൾ, 2019 ഏപ്രിൽ 18 മുതൽ 2019 ഒക്ടോബർ 17 വരെ ആറുമാസത്തേക്കുകൂടി പുനഃപരിശോധനയ്ക്കു വിധേയമായി ബാധകമായിരിക്കും എന്നാണ്. 2019 ഏപ്രിൽ 9-ന് പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരമാ ണിത്. പരാമർശവിധേയമായ നിർദ്ദേശങ്ങളുടെ മറ്റു നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും. ദീർഘിപ്പിക്കൽ പ്രഖ്യാപിക്കുന്ന 2019 ഏപ്രിൽ 9-ലെ ഉത്തരവിന്‍റെ കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാൻവേണ്ടി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ വരുത്തിയ മുകളിൽ പറഞ്ഞ ദീർഘിപ്പിക്കലും, ഭേദഗതികളും, സഹകരണ ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയിൽ എന്തെങ്കിലും കാര്യമായ മെച്ചപ്പെടൽ ഉണ്ടായതായി റിസർവ് ബാങ്കിന് ബോധ്യപ്പെട്ടതിനാലാണെന്ന് കരുതേണ്ടതില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2468 |