<font face="mangal" size="3">1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ Œ - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A, 56 വകുപ്പ് പ്രകാരമുള്ള ഡയറക്ഷൻസ് ദീർഘിപ്പിച്ചിരിക്കുന്നു - സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് Ltd., മുംബൈ, മഹാരാഷ്ട്ര
ഒക്ടോബർ 16, 2019 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് 2018 ഏപ്രിൽ 17 ന് പുറപ്പെടുവിച്ച ഡയറക്ടീവ് പ്രകാരം സിറ്റി കോ -ഓപ്പറേറ്റീവ് ബാങ്കിനെ (മുംബൈ, മഹാരാഷ്ട്ര) ഭാരതീയ റിസര്‍വ് ബാങ്ക് 2018 ഏപ്രിൽ 17ലെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതൽ ആറു മാസ കാലയളവിലേക്ക് ഡയറക്ഷനു കീഴിൽ കൊണ്ടുവന്നിരുന്നു. ഈ ഡയറക്ഷന്റെ കാലാവധി കാലാകാലങ്ങളിൽ ദീർഘിപ്പിക്കുകയും അവസാനമായി ഏപ്രിൽ 09, 2019 ലെ ഡയറക്റ്റീവ് പ്രകാരം ഒക്ടോബർ 17, 2019 വരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A(1), 56 വകുപ്പ് പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഏപ്രിൽ 17, 2018ൽ സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഡയറക്റ്റീവ്‌സ് കാലാകാലങ്ങളിൽ ഭേദഗതി ചെയ്ത് ഒക്ടോബർ 17, 2019 വരെ ദീർഘിപ്പിച്ചത്, ഒക്ടോബർ 15, 2019 ലെ ഡയറക്റ്റീവ് പ്രകാരം ഒക്ടോബർ 18, 2019 മുതൽ ഏപ്രിൽ 17, 2020 വരെയുള്ള 6 മാസ കാലത്തേക്ക് കൂടി, പുനരവലോകനത്തിനു വിധേയമായി വീണ്ടും ദീർഘിപ്പിച്ചിരിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിക്കുന്നു. ഡയറക്റ്റീവിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ്. ഒക്ടോബർ 15, 2019 ലെ ഡയറക്ടീവിന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷനില്‍ മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയുടെ കാര്യമായ മെച്ചപ്പെടലായി റിസര്‍വ് ബാങ്ക് കരുതുന്നു എന്ന് വ്യാഖ്യാനിക്കപ്പെടേണ്ടതില്ല (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2019-2020/968 |