RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78518528

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ.എ സി എസ്) സെക്ഷന്‍ 35 A ഒപ്പം സെക്ഷന്‍ 56 പ്രകാരമുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ - മഹാരാഷ്ട്ര മുംബൈയിലെ ദി കപോല്‍ സഹകരണ ബാങ്ക് ലിമിറ്റഡ് - കാലാവധി നീട്ടല്‍

ജനുവരി 31, 2019

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ.എ സി എസ്) സെക്ഷന്‍ 35 A ഒപ്പം
സെക്ഷന്‍ 56 പ്രകാരമുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ - മഹാരാഷ്ട്ര മുംബൈയിലെ ദി
കപോല്‍ സഹകരണ ബാങ്ക് ലിമിറ്റഡ് - കാലാവധി നീട്ടല്‍

മുംബൈയിലെ ദി കപോല്‍ സഹകരണ ബാങ്ക് ലിമിറ്റഡിനെ 2017 മാര്‍ച്ച് 30 ലെ ഉത്തരവു മുഖേന, 2017 മാര്‍ച്ചു 30ന് ബിസിനസ്സ് സമയം അവസാനിച്ചതു മുതല്‍ ആറുമാസക്കാലയളവിലേക്ക് നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമാക്കി. 2018 ജൂലൈ 23 ന് പുറപ്പെടുവിച്ച ഉത്തരവിന്‍ പ്രകാരം, ഈ നിര്‍ദ്ദേശങ്ങള്‍ 2019 ജനുവരി 31 വരെ നീട്ടിയിരുന്നു.

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) സെക്ഷന്‍ 35 A, സബ്സെക്ഷന്‍ (1) പ്രകാരം, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, 2017 മാര്‍ച്ച് 30 ന് ഈ ബാങ്കിനെതിരെ പുറപ്പെടുവിച്ചതും 2018 ജൂലൈ 23 ന് പുറപ്പെടുവിച്ച ഉത്തരവിന്‍ പ്രകാരം ദീര്‍ഘിപ്പിച്ചതുമായ നിയന്ത്രണനിര്‍ദ്ദേശങ്ങള്‍ 2019 ഫെബ്രുവരി 01 മുതല്‍ 2019 ജൂലൈ 31 വരെ, പുനരവലോകനത്തിനു വിധേയമായി തുടര്‍ന്ന് ആറുമാസകാല ത്തേയ്ക്ക് കൂടി ബാധകമായിരക്കുമെന്ന്, പൊതുജനങ്ങളുടെ അറിവിലേക്കായി, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഇതിനാല്‍ പ്രഖ്യാപിച്ചു കൊള്ളുന്നു. ഇതില്‍ പരാമര്‍ശിക്കുന്ന നിര്‍ദ്ദേശങ്ങളുടെ മറ്റെല്ലാ വ്യവസ്ഥകളും, നിബന്ധനകളും മാറ്റമില്ലാതെ തുടരും.

മുകളില്‍ പറഞ്ഞിരിക്കുന്ന 2019 ജനുവരി 24-ലെ DCBR.CO.AID.No.D-29/12.22.111/2018-19 നമ്പര്‍ ദീര്‍ഘിപ്പിക്കല്‍ ഉത്തരവിന്‍റെ ഒരു കോപ്പി, പൊതുജനങ്ങള്‍ വായിച്ചറിയുവാന്‍ വേണ്ടി, ബാങ്ക് മന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മുകളില്‍ പറഞ്ഞിട്ടുള്ള ദീര്‍ഘിപ്പിക്കലിലൂടെയോ, ഭേദഗതിയിലുടെയോ ഈ ബാങ്കിന്‍റെ സാമ്പത്തിക നിലയില്‍ സാരമായമെച്ചപ്പെടല്‍ ഉണ്ടായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇഡ്യ ഇന്‍ഡ്യയ്ക്ക് ബോദ്ധ്യപ്പെട്ടുവെന്ന് കരുതേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വ വൈസര്‍

പ്രസ്സ് റിലീസ് 2018-2019/1798

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?