RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78514653

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം, വകുപ്പ് 35A, 56 പ്രകാരമുള്ള ഡയറക്ഷന്‍സ് - യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ബാഗ്‌നൻ സ്റ്റേഷൻ റോഡ് (നോർത്ത്), P.O. –ബാഗ്‌നൻ, Dist- ഹൗറ, Pin – 711 303, വെസ്റ്റ് ബംഗാൾ - കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നു

ഒക്ടോബർ 22, 2019

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം, വകുപ്പ് 35A, 56 പ്രകാരമുള്ള
ഡയറക്ഷന്‍സ് - യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ബാഗ്‌നൻ
സ്റ്റേഷൻ റോഡ് (നോർത്ത്), P.O. –ബാഗ്‌നൻ, Dist- ഹൗറ, Pin – 711 303,
വെസ്റ്റ് ബംഗാൾ - കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നു

1949ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്കിനെ ജൂലൈ 18, 2018 ലെ പ്രവർത്തനം അവസാനിക്കുന്ന സമയം മുതൽ പൊതുജന താല്പര്യാർത്ഥം ഡയറക്ഷന് കീഴിൽ ആക്കിയിരുന്നത്, കാലാകാലങ്ങളിൽ മാറ്റം വരുത്തി അവസാനമായി ഒക്ടോബർ 18, 2019. വരെ ദീർഘിപ്പിച്ചിരുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് ഈ ഡയറക്ഷന്റെ കാലാവധി ഒക്ടോബർ 19, 2019 മുതൽ ഏപ്രിൽ 18, 2020. വരെയുള്ള ആറുമാസ കാലയളവിലേക്ക് കൂടി പൊതുജന താല്പര്യാർത്ഥം ദീര്‍ഘിപ്പിച്ചിരിക്കുന്നു. ഈ വിജ്ഞാപനത്തിന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്കിന്റെ പരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ബാങ്കിനെ ഡയറക്ഷന് കീഴിൽ കൊണ്ട് വന്ന ഈ നടപടി കാരണം ബാങ്കിന്റെ ലൈസൻസ് റദ്ദു ചെയ്തു എന്ന് കരുതരുത്. ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നത് വരെ നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്കിടപാടുകൾ തുടർന്നും നടത്തുന്നതാണ്. സാഹചര്യങ്ങൾക്കനുസരിച്ചു നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1001

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?