RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78515553

ആൾവാർ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, ആൾവാറി (രാജസ്ഥാൻ) നെതിരെ, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 35A- യും ഒപ്പം സെക്ഷൻ 56-ം പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ

സെപ്തംബർ 07, 2017

ആൾവാർ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, ആൾവാറി (രാജസ്ഥാൻ) നെതിരെ, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 35A- യും ഒപ്പം സെക്ഷൻ 56-ം പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ.

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ (1)-ം ഒപ്പം സെക്ഷൻ 56-ം പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആൾവാറി (രാജസ്ഥാൻ) ലെ, ആൾവാർ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങളുടെ പ്രയോഗകാലാവധി, പൊതുജന താല്പര്യപ്രകാരം ദീർഘിപ്പിക്കേണ്ടതാണെന്ന് ആർബിഐയ്ക്ക് ബോദ്ധ്യം വന്നിട്ടുള്ളതായി, ഇതിനാൽ പൊതുജനങ്ങളെ അറിയിക്കുന്നു. 2017 മാർച്ച് 1-ാം തീയതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ, 2017 സെപ്തംബർ 8-ാം തീയതി മുതൽ 2018 മാർച്ച് 7-ാം തീതയിവരെ ആറുമാസക്കാലത്തേയ്ക്കുകൂടി, പുനരവലോകനത്തിനുവിധേയമായി, 2017 സെപ്തംബർ 1-ാം തീയതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവു പ്രകാരം നീട്ടിയിരിക്കുന്നു.

മുകളിൽ പരാമർശിച്ചിട്ടുള്ള ഉത്തരവിലെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/663

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?