<font face="mangal" size="3">1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെ - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 എന്നിവയനുസരിച്ച്, ആൾവാറി (രാജസ്ഥാൻ) ലെ, ആൾവാർ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെയുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ.
മാർച്ച് 07, 2018 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 എന്നിവയനുസരിച്ച്, ആൾവാറി 1934 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, സെക്ഷൻ 35A യുടെ സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവയനുസരിച്ച് നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആൾവാറി (രാജസ്ഥാൻ) ലെ, ആൾവാർ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ, 2017 മാർച്ച് 8 ന് നടപ്പിൽവരത്തക്കവണ്ണം, 2017 മാർച്ച് 1 നു പുറപ്പെടുവിച്ച നിയന്ത്രണ നിർദ്ദേശങ്ങൾ (ഇതിന്റെ സാധുത 2018 മാർച്ച് 07 വരെ നീട്ടികൊണ്ട് 2017 സെപ്തംബർ 1 ന് ഉത്തരവായിരുന്നു), 2018 മാർച്ച് 8-ാം തീയതി മുതൽ 2018 ജൂലൈ 7-ാം തീയതി വരെ, പുനരവലോകനത്തിനു വിധേയമായി 2018 മാർച്ച് 1-ാം തീയതിയിലെ ഉത്തരവിലൂടെ പൊതുജനതാല്പര്യം മുൻനിർത്തി 2018 മാർച്ച് 8 മുതൽ 2018 ജൂലൈ 7 വരെ നാല് മാസത്തേയ്ക്കുകൂടി തുടർന്നും ബാധകമാക്കേണ്ടതുണ്ടെന്ന് ആർബിഐയ്ക്ക് ബോദ്ധ്യമായിരിക്കുന്നു. മേൽ നിർദ്ദേശങ്ങളിലെ മറ്റു ചട്ടങ്ങളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2017-2018/2384 |